Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports
Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

കായികമേളയില്‍ പോള്‍ ഇല്ലാത്തതിനാല്‍ മത്സരിക്കാന്‍ സാധിക്കാത്ത അലന്‍ ഷിബോയിക്ക് പഴയിടം മോഹനന്‍ നമ്പൂതിരി പോള്‍ വാങ്ങിക്കൊടുക്കും

സ്‌പോര്‍ട്‌സ് ലേഖകന്‍byസ്‌പോര്‍ട്‌സ് ലേഖകന്‍
Oct 31, 2025, 12:52 pm IST
inAthletics, Sports

കോട്ടയം: കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പോളില്ലാത്തതിനാല്‍ മത്സരിക്കാനാകാതെ നിറകണ്ണുകളുമായി പിന്മാറിയ ഇടുക്കി മാങ്കടവ് സ്വദേശി അലന്‍ ഷിബോയിക്ക് പോള്‍ സംഭാവന ചെയ്യാന്‍ പാചക കുലപതി പഴയിടം മോഹനന്‍ നമ്പൂതിരി.

‘അലന്റെ കണ്ണീരിന് ആര് ഉത്തരം പറയും’ എന്ന തലവാചകത്തില്‍ ഈ 28ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പഴയിടം അലനു പോള്‍ വാങ്ങിക്കൊടുക്കാന്‍ തയാറാകുകയായിരുന്നു. കൂടാതെ സ്‌പോര്‍ട്‌സ് കിറ്റും നല്കും. ഇതിന് 1.25 ലക്ഷം രൂപയോളം പഴയിടം ചെലവഴിക്കും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മികച്ച ഗുണ നിലവാരമുള്ള പോള്‍, ഒന്നര മാസത്തിനുള്ളില്‍ അലനു ലഭിക്കത്തക്ക വിധമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അവന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇത് വലിയ പ്രചോദനമാകുമെന്നും ഉത്തരവാദിത്തത്തോടെ തന്റെ മേഖലയില്‍ തിളങ്ങാന്‍ ഉപകരിക്കുമെന്നും അലന്റെ പരിശീലകന്‍ അമല്‍ ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.

എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത കാര്യമാണ് പഴയിടം തിരുമേനിയും അലന്റെ വേദന കായിക പ്രേമികളിലെത്തിച്ച മാധ്യമങ്ങളും ചെയ്തതെന്ന് അലന്റെ അച്ഛന്റെ സഹോദരന്‍ സിനോജ് പറഞ്ഞു. അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അലന്‍ ഷിബോയി 10-ാം ക്ലാസ് വരെ ഇടുക്കി മാങ്കടവ് കാര്‍മല്‍ മാതാ സ്‌കൂളിലായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ അലന്‍ ഇടുക്കിയില്‍ നിന്ന് ഒറ്റയ്‌ക്കു പോരുമ്പോള്‍ പോളായി ഉപയോഗിക്കുന്ന തന്റെ മുളന്തണ്ട് എടുത്തിരുന്നില്ല.

അലന്റെ പെര്‍ഫോമന്‍സ് കാണാന്‍ പരിശീലകന്‍ അമല്‍ ജോര്‍ജ് എത്തിയപ്പോഴാണ് അവന്‍ മത്സരത്തിനിറങ്ങാത്തത് ശ്രദ്ധിച്ചതും പോളില്ലെന്നറിയുന്നതും. മറ്റൊരു അത്‌ലറ്റിന്റെ പക്കല്‍ നിന്ന് പോള്‍ സംഘടിപ്പിച്ച് കോച്ച് എത്തുമ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ചെസ്റ്റ് നമ്പര്‍ വിളിച്ചപ്പോള്‍ നിസഹായനായി നിറമിഴികളോടെയിരിക്കുന്ന അലന്റെ ചിത്രം കായികമേള കണ്ട എല്ലാവരെയും മുറിപ്പെടുത്തുന്നതായിരുന്നു.

ഒന്നര ലക്ഷത്തോളം ചെലവിട്ട് പോള്‍ വാങ്ങാനുള്ള വരുമാനം അച്ഛന്‍ ഷിബോയിക്കോ അമ്മ ആശയ്‌ക്കോ ഇല്ലെന്ന് അലന് നന്നായറിയാം. ‘എനിക്ക് ലഭിച്ച ഈ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല. ഉത്തരവാദിത്തത്തോടെ പോള്‍വോള്‍ട്ടില്‍ മികച്ച താരമാകാന്‍ നന്നായി ശ്രമിക്കും’ അലന്‍ ജന്മഭൂമിയോട് പറഞ്ഞു. ‘എന്നെ സഹായിച്ച പഴയിടം സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’, അലന്‍ പറഞ്ഞു.

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

Tags: Kerala School Sports Festivalpole vaultsportsmanshipPazhayadam Mohanan NamboothiriAlan Shiboydonation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

Kerala

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

സിദ്ധരാമയ്യയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…പിന്നില്‍ ഡി.കെ. ശിവകുമാറോ?

പാറ്റാ പാർട്ടിയ്‌ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പന്നുൻ ; ഇന്ത്യയിലെ നിക്ഷേപങ്ങൾ എല്ലാവരും പിൻവലിക്കണമെന്നും ഭീഷണി

കുടുകുടാ ചിരിപ്പിച്ച് ചിന്താ ജെറോം വീണ്ടും

‘ മകൻ മൂന്ന് വർഷമായി ജയിലിൽ , വധശിക്ഷയുടെ കാര്യം അറിയിച്ചില്ല ‘ ; നസ്റുൽ ഇസ്‌ലാമിന്റെ അമ്മ റഹിമ ബീഗം

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.