ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പാടെ ഒഴിവാക്കി, ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ 2026-ലെ ത്രിപുര ടിടിഎഎഡിസി (TTAADC) വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ മുന്നണിയ്‌ക്ക് ലഭിച്ചത് 4320 സീറ്റുകള്‍. കോണ്‍ഗ്രസിന് കിട്ടിയതോ, വെറും 14 സീറ്റുകള്‍ മാത്രം.
സീറ്റ് നില താഴെ പറയുന്നു:
ബിജെപി സഖ്യകക്ഷിയായ തിപ്ര മോത്ത പാർട്ടി (NDA) – 3,428 സീറ്റുകൾ
ബിജെപി (NDA) – 859 സീറ്റുകൾ
ഐപിഎഫ്ടി (NDA) – 33 സീറ്റുകൾ
എൻഡിഎ ആകെ (NDA Total): 4,320 സീറ്റുകൾ
സ്വതന്ത്രർ – 173 സീറ്റുകൾ
സിപിഐ(എം) – 87 സീറ്റുകൾ
കോൺഗ്രസ് – 14 സീറ്റുകൾ
ഇതോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ ബിജെപി അട്ടിമറി നടത്തുന്നു എന്ന കോണ്‍ഗ്രസ് വാദം പൊളിയുകയാണ്. ബാലറ്റ്പേപ്പറിലായാലും ജനപിന്തുണയുണ്ടെങ്കില്‍ ബിജെപി ജയിക്കുമെന്ന് ത്രിപുര കാട്ടിത്തന്നിരിക്കുകയാണ്.
















