Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാർഖണ്ഡിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റം തടയും , കോൺഗ്രസ് ആദിവാസികളുടെ സംവരണം നിർത്തലാക്കാൻ ശ്രമിക്കുന്നു : പ്രധാനമന്ത്രി മോദി 

ആദിവാസി പെൺകുട്ടികളുടെ പേരിൽ കുടിയേറ്റക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകാൻ തങ്ങൾ പുതിയ നിയമം കൊണ്ടുവരുമെന്നും റാലിയിൽ മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:00 am IST
inIndia

റാഞ്ചി : ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തിന് അന്ത്യം കുറിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ചൈബാസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഎംഎം ഭരണ സഖ്യം അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് താമസിക്കാൻ അനുവദിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ടാണ് മോദി ഗോത്രവർഗ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബംഗ്ലാദേശി കുടിയേറ്റക്കാർ സംസ്ഥാനത്ത് സ്ഥിരതാമസമാക്കുന്നതിനാൽ സംസ്ഥാനത്തെ ഗോത്ര സമൂഹങ്ങൾ ഏറെ ഭയപ്പാടിലാണ് കഴിയുന്നത്. എന്നാൽ ജാർഖണ്ഡിൽ തങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തിയാൽ അനധികൃത കുടിയേറ്റം തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വാഗ്ദാനം നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ ആദിവാസി പെൺകുട്ടികളുടെ പേരിൽ കുടിയേറ്റക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകാൻ തങ്ങൾ പുതിയ നിയമം കൊണ്ടുവരുമെന്നും റാലിയിൽ മോദി പറഞ്ഞു. ഇതിനു പുറമെ ആദിവാസികൾക്കുള്ള സംവരണം അവസാനിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

ഗോത്രവർഗക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ബിജെപിയുടെ പ്രകടനപത്രികയിലെ പുതിയ പദ്ധതിയായ ഗോഗോ ദീദി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്നതിനെയും യുവാക്കൾക്ക് 2,000 രൂപ തൊഴിലില്ലായ്‌മ വേതനം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ സതി ഭട്ട’ പദ്ധതിയെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

ഇതിനു പുറമെ ഗോത്ര വർഗക്കാർക്കുവേണ്ടിയുള്ള തന്റെ സർക്കാരിന്റെ പരിപാടികളും ആദിവാസികളെ ഉയർത്തിക്കാട്ടുന്നതിനുള്ള പ്രവർത്തനങ്ങളും മോദി എടുത്തുപറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഗോത്രവർഗം ഏറെ പ്രധാനമായതിനാൽ അവരുടെ വ്യക്തിത്വം വിളിച്ചറിയിക്കുന്നതിൽ ബിജെപി തുടർച്ചയായി ഊന്നൽ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയത്. എന്നാൽ ആദിവാസികളെ അതിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് പത്രികയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചിരുന്നു.

Tags: indiamodibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.