കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ രാജ്യസഭാ എംപി ജെബി മേത്തര്‍ പരാതി നല്‍കി . സംസ്ഥാന പൊലിസ് മേധാവിക്കാണ് ജെബി മേത്തര്‍ പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്ന് ജെബി മേത്തര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയോടൊപ്പം 120 പേജ് സ്‌ക്രീന്‍ഷോട്ടുകളും തെളിവായി നല്‍കിയിട്ടുണ്ട്. യുഡിഎഫ് യോഗം ചേരുന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചതെന്ന് ജെബി മേത്തര്‍ പറയുന്നു.
















