ന്യൂദല്‍ഹി :ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിന് ദല്‍ഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
നേരത്തെ മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു .
ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഒരു ദളിത് വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്നാരോപിച്ച് സെപ്റ്റംബര്‍ 5 ന് ഉത്തര്‍പ്രദേശില്‍ നിന്നാണ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരവും പോക്‌സോ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു.
കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളും പെണ്‍കുട്ടിയും അവളുടെ പിതാവും പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്.















