Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനനഗരിക്ക് ഊർജം പകർന്ന് 5000ത്തിലധികം പേരുടെ യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ; വിജയികൾക്ക് നൽകിയത് 22 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

യു.എസ്.ടിയുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്‌ഘാടന മാരത്തൺ സംഘടിപ്പിച്ചത്. എൻ.ഇ.ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 03:40 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ഇനി വരുന്ന വർഷങ്ങളിലെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് ഞായറാഴ്ച നടന്നത്. യു.എസ്.ടിയുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്‌ഘാടന മാരത്തൺ സംഘടിപ്പിച്ചത്. എൻ.ഇ.ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നടന്നത്.

യു.എസ്.ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു.എസ്.ടി കാമ്പസിലേക്ക് മടങ്ങിയതോടെ സമാപിച്ചു. പരിചയ സമ്പന്നരായ മാരത്തണർമാർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ; വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ; 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും, സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച മാരത്തണിന്റെ ദൂരം ഒരു എഐഎംഎസ്-സെർട്ടിഫൈഡ് കോഴ്സ് മെഷററിന്റെ സഹായത്തോടെയാണ് നിജപ്പെടുത്തിയിരുന്നത്.

പ്രൊഫഷണൽ അത്‌ലറ്റുമാർക്കും അമച്വർ അത്‌ലറ്റുമാർക്കും അവരുടെ കഴിവുകൾ രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതിനൊപ്പം, ആരോഗ്യ പരിപാലനം സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ഉതകുന്ന പരിപാടിയായി യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ 2024. യു.എസ്.ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരായ മനു ഗോപിനാഥ്, അലക്‌സാണ്ടർ വർഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒളിമ്പ്യനും ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവും പ്രകാശ് പദുകോൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ; വായു സേന എയർ മാർഷൽ സിൻഹ, പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ പി എസ്, ഐ ജി ശ്യാം സുന്ദർ ഐ പി എസ്, ടെക്‌നോപാർക്ക് സി ഇ ഒ സഞ്ജീവ് നായർ, ഓസ്ട്രേലിയ ഡെപ്യൂട്ടി കൗൺസൽ ജെനറൽ ഡേവിഡ് എഗ്ഗ്‌ലെസ്റ്റൺ തുടങ്ങിയവരും പങ്കെടുത്തു.

മാരത്തണിൽ പങ്കാളികളായവരിൽ 500 ഓളം പേർ യു.എസ്.ടിയിലെ ജീവനക്കാരും മറ്റുള്ളവർ പൊതു ജനങ്ങളുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയെപ്പറ്റിയുള്ള അവബോധം വളർത്തുന്നതിനും കമ്പനിയുടെ 25-ാം വാർഷികം ആഘോഷിക്കുന്നതിനും പുറമേ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിലും അശരണരുടെ ജീവിതങ്ങളിൽ മികച്ച സ്വാധീനം ചെലുത്തുന്നതിലും മാരത്തൺ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 22 ലക്ഷം രൂപയാണ് വിജയികൾ സമ്മാനമായി നേടിയത്.

“അസാമാന്യവും മികവുറ്റതുമായ പരിപാടിയായിരുന്നു യു.എസ്.ടി മാരത്തൺ. പങ്കെടുത്ത ഓട്ടക്കാർക്കും, യു.എസ്.ടി, എൻഇബി സ്‌പോർട്‌സ് എന്നിവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന ഇതു പോലെയുള്ള പരിപാടികളുടെ മുന്നോടിയായി യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ 2024 നെ കാണുന്നു. ഞായറാഴ്ച നടന്ന മാരത്തണിലെ പങ്കാളിത്തം ഏറെ പ്രോത്സാഹനാജനകമാണ്, യുഎസ്‌ടിയിൽ നിന്നുള്ള ഓട്ടക്കാരും പൊതുജനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ആവേശത്തോടെ സ്വീകരിക്കുകയും മരത്തണിന്റെ തുടക്കം മുതൽ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു,” യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.

“തിരുവനന്തപുരത്ത് യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യു.എസ്.ടി ഒരു നല്ല പാർട്ണർ ആയി, മാരത്തണിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഞങ്ങളുമൊത്ത് പ്രവർത്തിച്ചു. മാരത്തൺ ഓട്ടം ഇന്ത്യയിലുടനീളം കൂടുതൽ പ്രചാരം നേടുന്ന ഈ കാലത്ത്, യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ അതിവേഗം ഒരു ബൃഹത് പരിപാടിയായി ദേശീയതലത്തിൽത്തന്നെ വളരുമെന്ന് ഉറപ്പുണ്ട്,” എൻ.ഇ.ബി സ്പോർട്സ് റേസ് ഡയറക്ടർ നാഗരാജ് അഡിഗ പറഞ്ഞു.

ശാരീരിക ക്ഷമതയും ആരോഗ്യപരമായ ജീവിത ശൈലിയും വളർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നത് ലക്‌ഷ്യം വച്ചുള്ള സന്ദേശവുമായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ഇനി മുതൽ വർഷം തോറും സംഘടിപ്പിക്കും.

Tags: MarathonTrivandrumNEB SportsUST Solutionshealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.