Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

പുരസ്‌കാരങ്ങളല്ല കലാകാരന്മാരെ വളര്‍ത്തുന്നത്: ശ്രീകുമാരന്‍ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 07:57 am IST
inKerala
എറണാകുളത്ത് നടന്ന ചടങ്ങില്‍ മാക്ട ലെജന്ററി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമര്‍പ്പിക്കുന്നു

എറണാകുളത്ത് നടന്ന ചടങ്ങില്‍ മാക്ട ലെജന്ററി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമര്‍പ്പിക്കുന്നു

കൊച്ചി: പുരസ്‌കാരങ്ങളല്ല കലാകാരന്മാരെ വളര്‍ത്തുന്നതെന്നും ആത്മവിശ്വാസമാണ് അവരുടെ അമൂല്യമായ ധനമെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.

തനിക്ക് വയലാര്‍ അവാര്‍ഡ് ലഭിക്കാനായി 47 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. അതും തന്റെ കവിതകള്‍ക്ക് ലഭിച്ചില്ല, ആത്മകഥയ്‌ക്കാണ് ലഭിച്ചത്. എന്നിട്ടും താന്‍ വളര്‍ന്നു, ആരുടേയും മുന്നില്‍ നാളിതുവരെ തലക്കുനിച്ചിട്ടില്ല. സൃഷ്ടാവ് എഴുതി നല്‍കുന്നതാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരിക്കലും സൃഷ്ടാവില്ലാതെ അവര്‍ക്കൊരു നിലനില്‍പ്പില്ല. ആരുടേയും മുന്നില്‍ സൃഷ്ടാക്കളായ കലാകാരന്മാര്‍ തലകുനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വീട്ടില്‍ നിന്ന് ലഭിച്ച പുരസ്‌കാരമാണിതെന്നും ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ാം വയസില്‍ ക്ലാസിലെ ഫീസുകൊടുക്കാന്‍ ഇല്ലാതിരുന്ന കാലത്ത് തന്റെ കണക്ക് ബുക്കില്‍ ഹോംവര്‍ക്ക് ചെയ്യുന്ന സമയത്ത് വലിയ ബോക്‌സ് വരച്ച് സംവിധാനം നിര്‍മാണം ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി എന്ന് എഴുതിയയാളാണ് താന്‍.

17 കൊല്ലം കഴിഞ്ഞപ്പോള്‍ തന്റെ ചന്ദ്രകാന്തം എന്ന സിനിമ പുറത്തുവന്നു. പിന്നീട് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ വന്നപ്പോഴും തലകുനിച്ച് നിന്നിട്ടില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. അങ്ങനെയാണ് ഞാന്‍ ജീവിതത്തില്‍ ഇതുവരെ മുന്നോട്ട് പോയതെന്നും മരണം വരെ അത് തുടരുമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സൃഷ്ടാവിന് മാത്രമേ പകര്‍പ്പവകാശമുള്ളൂ. തങ്ങളേക്കാല്‍ താഴെയാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക, ആ വിചാരം മനസിലുണ്ടാകണമെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പങ്കുവെച്ചത് മാക്ട പ്രവര്‍ത്തകര്‍ക്കിടയില്‍ കരഘോഷത്തിന് ഇടയാക്കി.

എറണാകുളത്ത് ടൗണ്‍ ഹാളില്‍ നടന്ന മാക്ടയുടെ മുപ്പതാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ വച്ച് സംവിധാകന്‍ ജോഷിയാണ് പുരസ്‌കാരം കൈമാറിയത്. മാക്ട മുന്‍ പ്രസിഡന്റ് കമല്‍, സംവിധായകന്‍ എം. പത്മകുമാര്‍, മെക്കാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

Tags: Sreekumaran ThambiMacta association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

അടൂര്‍ ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍, അദ്ദേഹം പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് മര്യാദകേട്:ശ്രീകുമാരന്‍തമ്പി

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ദിലീപ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റിലെങ്കിൽ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെയെന്ന് ശാന്തിവിള ദിനേശ്

പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ല, സമാധാനം ലംഘിക്കില്ല, നിരുപാധികം മാപ്പപേക്ഷിച്ച് സിജെപിയുടെ ‘പുലിക്കുട്ടികള്‍’!

കടയ്‌ക്കാവൂരിലെ കൊലപാതകം: പ്രതികള്‍ പിടിയിലായി

രാഹുൽ വിദേശത്തേക്ക് പോകുന്ന കാര്യം ജനങ്ങൾക്ക് അറിയാമെന്ന് അമിത് ഷാ ; വിദേശത്ത് അദ്ദേഹത്തിന്റെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമെന്ന് കാണികൾ

ജര്‍മനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒഡീഷ സ്വദേശിയെ മാവോയിസ്റ്റ് ഗ്രാമത്തില്‍നിന്ന് അറസ്റ്റു ചെയ്ത് കൊച്ചി പൊലീസ്

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 12-ാം പ്രതി അഷ്മില്‍ അറസ്റ്റില്‍

സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും കര്‍ക്കശ ഉപാധികളോടെ ജാമ്യം

സിജെപിയെ പിന്തുണച്ച് പിടികിട്ടാപ്പുള്ളി സക്കീര്‍ നായിക്ക്; ബിജെപി പോയി കോണ്‍ഗ്രസ് വന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരാമെന്ന് സക്കീര്‍ നായിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.