Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവ ഭാരതത്തില്‍ വിപ്ലവം സൃഷ്ടിച്ചു: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 11:36 pm IST
inIndia

മുംബൈ: ജന്‍ധന്‍ അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഭാരതത്തില്‍ വിപ്ലവം സൃഷ്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെല്ലാവര്‍ക്കും ഡിജിറ്റില്‍ ഐഡന്റിറ്റിയുണ്ടായെന്നും മുംബൈയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2024നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ഒരുകാലത്ത് ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയാണ് ഏവരും അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് ഭാരതത്തിലെ ഫിന്‍ടെക് വൈവിധ്യങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ വലിയ മതിപ്പുളവാക്കുന്നു. കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിപണിയിലെത്തിയതും സീറോ ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിച്ചതും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. 27 ട്രില്യണ്‍ തുകയാണ് മുദ്ര വായ്‌പകള്‍ വഴി വിതരണം ചെയ്തത്. അതില്‍ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വനിതാ സ്വയംസഹായ സംഘങ്ങളെ ബാങ്കിങ് മേഖലയിലേക്ക് എത്തിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് സാധിച്ചു. 10 കോടി ഗ്രാമീണ സ്ത്രീകള്‍ അതിന്റെ നേട്ടം സ്വന്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ശക്തമായ അടിത്തറ പാകാന്‍ ജന്‍ധന്‍ യോജന പദ്ധതി വലിയ പങ്കാണ് വഹിച്ചത്. രാജ്യത്ത് 53 കോടിയിലധികം ആളുകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്. ഇന്ന് ലോകത്തിലെ പകുതിയോളം ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്നത് ഭാരതത്തിലാണ്.

എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡന്റിറ്റിയുണ്ടായത് ഭാരതത്തിന്റെ സാങ്കേതിക വിപ്ലവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഭാരതീയര്‍ക്ക് എന്തുകൊണ്ട് ആവശ്യത്തിന് ബാങ്ക് ശാഖകള്‍ ഇല്ല, ആവശ്യത്തിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ല, അപര്യാപ്തമായ വൈദ്യുതി മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ എപ്രകാരമാണ് ഫിന്‍ടെക് വിപ്ലവം സംഭവിക്കുകയെന്ന് ചിലര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ‘ചായ്വാല’ പ്രധാനമന്ത്രിയോടായിരുന്നു ചോദ്യം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 94 കോടിയായി ഉയര്‍ന്നു. ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിയോ ബ്രോഡ്ബാന്‍ഡ് കണക്ഷനോഇല്ലാത്ത, 18 വയസ് പൂര്‍ത്തിയായ വ്യക്തി രാജ്യത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Jandhanmake in indiaNarendra ModiAadhaarmobile revolutionizedGlobal FinTech Fest 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.