ന്യൂദല്‍ഹി: കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നിലപാടിലെ മാറ്റം.കേരള സഹകരണ സംഘം നിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കാനോ റദ്ദാക്കാനോ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് – കേരള ബാങ്ക് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഇതില്‍ സര്‍ക്കാര്‍ അധിക സത്യവാംഗ്മൂലും സമര്‍പ്പിച്ചു.
ഇടത് സര്‍ക്കാരാണ് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാല്‍ അന്നത്തെ യുഡിഎഫ് ഭരണസമിതിയിലായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് തയാറായില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ നിലപാട് അറിയിച്ചത്.
സഹകരണ ബാങ്കിംഗ് മേഖലയില്‍ ദേശീയതലത്തിലുള്ള ത്രിതല സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
















