Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ ആദ്യ രണ്ട് ഊഴങ്ങളില്‍ ഇന്ത്യക്കാരെ രക്ഷിച്ചു; ഇനി മൂന്നാമൂഴം ഇന്ത്യയെ രക്ഷിയ്‌ക്കാന്‍ വേണ്ടിയാകണം: ആനന്ദ് രംഗനാഥന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യക്കാരെ രക്ഷിച്ചെന്നും അടുത്ത മൂന്നാമൂഴത്തില്‍ അദ്ദേഹം ഇന്ത്യയെ രക്ഷിയ്‌ക്കുമെന്നും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 05:14 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യക്കാരെ രക്ഷിച്ചെന്നും അടുത്ത മൂന്നാമൂഴത്തില്‍ അദ്ദേഹം ഇന്ത്യയെ രക്ഷിയ്‌ക്കുമെന്നും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം മൂന്നാം മോദി സര്‍ക്കാരില്‍ നിന്നും ലഭിയ്‌ക്കേണ്ട പ്രതീക്ഷ പങ്കുവെച്ചത്.

ആദ്യ രണ്ട് മോദി സര്‍ക്കാരുകള്‍ കക്കൂസ് പണിതും സൗജന്യമായി ഗ്യാസ് നല്‍കിയും കോവിഡ് കാലത്ത് വാക്സിന്‍ നല്‍കിയും പാകിസ്ഥാന്‍ തീവ്രവാദികളുടെ പുല്‍വാമ ആക്രമണത്തിന് പകരമായി ബാലകോട്ട് ആക്രമണം നടത്തിയും ജല്‍ജീവന്‍മിഷനിലൂടെ കുടിവെള്ളം നല്‍കിയും ഇന്ത്യക്കാരെ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. – ആനന്ദ് രംഗനാഥന്‍ പറയുന്നു.

പക്ഷെ മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ രക്ഷിക്കുന്ന സര്‍ക്കാരായി മാറണം. ഹിന്ദുക്കളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ക്കെതിരെ ദശകങ്ങളായി തുടരുന്ന വിവേചനം അവസാനിപ്പിക്കണം. കൂട്ടുകക്ഷി മന്ത്രിസഭയുടെ ധര്‍മ്മത്തേക്കാള്‍ ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കാന്‍ മോദി ശ്രമിക്കണം.- ആനന്ദ് രംഗനാഥന്‍ പറയുന്നു. ഈ ട്വീറ്റിനോട് നിരവധി പേരാണ് പ്രതികരിച്ചത്.

“ആനന്ദ് രംഗനാഥന്‍ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. എന്തായാലും മോദിജി ഹിന്ദുക്കള്‍ക്കെതിരെ വിവേചനമുണ്ടാക്കുന്ന നിയമങ്ങള്‍ തൂത്തെറിയുമെന്നുറപ്പാണ്. പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സൗജന്യവാഗ്ദാനങ്ങളില്‍ ഹിന്ദുക്കള്‍ വീഴുന്നത് തടയാന്‍ മോദിജിക്ക് ആകുമോ?. തടസ്സങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തെ മൂന്നാംമോദി സര്‍ക്കാരിന് നേരിടുക എന്നത് വിഷമകരമാണ്. പക്ഷെ എന്‍ഡിഎ എല്ലാ ഭാവിതടസ്സങ്ങളെയും അതിജീവിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.”.- പത്മജ എന്ന സ്ത്രീയുടെ പ്രതികരണമാണിത്. ആനന്ദ് രംഗനാഥന്റെ ഈ കുറിപ്പിനോട് നൂറുകണക്കിന് പേരാണ് പ്രതികരിച്ചിരിക്കുന്നത്.

ആനന്ദ് രംഗനാഥന്റെ ഹിന്ദൂസ് ഇന്‍ ഹിന്ദുരാഷ്‌ട്ര ( Hindus in Hindu Rashtra-ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കള്‍) എന്ന പുസ്തകം പ്രസിദ്ധമാണ്. ഹിന്ദുസമുദായം നേരിടുന്ന അനീതികളെക്കുറിച്ച് വായിക്കുമ്പോള്‍ നിങ്ങളുടെ രക്തം തിളപ്പിയ്‌ക്കുന്ന പുസ്തകം എന്നാണ് ഇതിനെക്കുറിച്ച് സാധാരണ വായനക്കാരുടെ പ്രതികരണം.

 

Tags: indiamodibalakotHindusAnand RanganathanMod3.0Pulwama terror attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.