Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിപിഎമ്മിന്റെ അധികാരവും മേയറുടെ അഹങ്കാരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 02:32 am IST
inEditorial

കെഎസ്ആര്‍ടിസി ബസ് വഴിയില്‍ തടഞ്ഞിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനുമെതിരെ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പോലീസ് നടപടി അങ്ങേയറ്റം നിയമവിരുദ്ധവും രാഷ്‌ട്രീയപ്രേരിതവുമാണ്. അതേസമയം മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും താല്‍ക്കാലിക ജീവനക്കാരനായ ആ യുവാവിനെ ജോലിയില്‍നിന്ന് നീക്കിനിര്‍ത്തുകയും ചെയ്തിരിക്കുന്നു. മേയര്‍ പറയുന്നതു മാത്രം കേട്ട് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമേ നടപടി ഉണ്ടാവൂ എന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിന് വിരുദ്ധമാണ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ സിപിഎം നേതൃത്വം പറഞ്ഞത് മേയര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. ഡ്രൈവറുടെ പരാതിയെക്കാള്‍ മേയറുടെ ധാര്‍ഷ്ട്യത്തെയും സിപിഎമ്മിന്റെ നിലപാടിനെയുമാണ് പോലീസ് മുഖവിലക്കെടുത്തിരിക്കുന്നത്. പരാതി ഉണ്ടായിട്ടും മേയര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസ് മറുപടി പറയുന്നില്ല. മേയര്‍ കുറ്റക്കാരിയല്ലെന്ന മട്ടിലാണ് പോലീസ്. ഇതു പറയേണ്ടത് പോലീസ് അല്ല, കോടതിയാണ്. പരാതി ലഭിച്ച സ്ഥിതിക്ക് മേയര്‍ക്കെതിരെ കേസെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നാലെ അതിവേഗം പാഞ്ഞു വന്ന മേയറുടെ സ്വകാര്യവാഹനം ബസ്സിനെ മറികടക്കുകയായിരുന്നു. മത്സരിച്ചോടിയ മേയറുടെ വാഹനം പാളയം ട്രാഫിക് സിഗ്‌നലിനു മുന്നില്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞത്. തന്റെ കാര്‍ റോഡിനു കുറുകെയിട്ടിട്ടില്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. കാറില്‍ നിന്നിറങ്ങിയ മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറുമായി വഴക്കുണ്ടാക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയനുസരിച്ചും ഡ്രൈവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഡ്രൈവര്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പരിശോധിച്ച പോലീസ് അയാള്‍ ലഹരി വസ്തു ഉപയോഗിച്ചതായി പറയുന്നില്ല. അശ്ലീല ആംഗ്യം കാണിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിയുന്നുമില്ല. തെറ്റ് തന്റെ ഭാഗത്താണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഡ്രൈവറെ കുടുക്കാന്‍ മേയര്‍ മനപൂര്‍വ്വം ഒരു കള്ളക്കഥ മെനഞ്ഞതാണെന്നു വേണം വിശ്വസിക്കാന്‍. ഡ്രൈവര്‍ക്കെതിരെ മേയറും കൂട്ടാളികളും ഉന്നയിച്ച ആരോപണങ്ങള്‍ ബസ്സിലെ യാത്രക്കാരും ശരിവയ്‌ക്കുന്നില്ല. മാത്രമല്ല ബസ്സില്‍ കയറിച്ചെന്ന് എംഎല്‍എയും ഭര്‍ത്താവുമായ സച്ചിന്‍ ദേവ് യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ഇത് നിയമവിരുദ്ധമാണ്. ഇതിനുള്ള അധികാരം എംഎല്‍എക്കില്ല.

മേയറും ഭര്‍ത്താവും തങ്ങളുടെ അധികാരത്തിന്റെ ബലത്തില്‍ നടുറോഡില്‍ തനി ഗുണ്ടായിസം കാണിക്കുകയാണ് ചെയ്തത്. തങ്ങളുടെ വാഹനത്തെ ആരും മറികടക്കാന്‍ പാടില്ലെന്ന അഹന്തയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ അധികാരത്തിന്റെ ഹുങ്ക് കാണിക്കുകയാണ് മേയര്‍ ചെയ്തത്. ഇത് ആദ്യമായല്ല ഈ മേയറുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷനില്‍ തന്റെ പാര്‍ട്ടിയുടെ ലിസ്റ്റനുസരിച്ച് ജീവനക്കാരെ നിയമിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ രാപകല്‍ സമരത്തിനിടെ നിന്ദ്യമായ പെരുമാറ്റമാണ് മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സമരം ചെയ്യുന്നവരെ ചവിട്ടിക്കടന്നു പോവുകയായിരുന്നു അവര്‍. രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവവുമുണ്ട്. ഇങ്ങനെയൊക്കെയുള്ള നിയമവിരുദ്ധവും ഏകാധിപത്യപരവുമായ ചെയ്തികളെ മേയറുടെ പാര്‍ട്ടി സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കാണ് ചെയ്തിട്ടുള്ളത്. ഇത് മേയറുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിന്റെ നഗ്‌നമായ പ്രകടനമാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ക്കെതിരെ അതിക്രമം കാണിക്കുന്നതില്‍ എത്തിനില്‍ക്കുന്നത്. സിപിഎമ്മുകാര്‍ കാണിക്കുന്ന ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കുക എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. സിപിഎമ്മുകാര്‍ അല്ലാത്തവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതുവഴി രണ്ടുതരം പൗരന്മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മേയറുടെ അതിക്രമത്തിനിരയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നീതി ലഭിക്കുകയും, നിയമം അനുശാസിക്കുന്ന നടപടികള്‍ മേയര്‍ക്കെതിരെ ഉണ്ടാവുകയും വേണം.

 

Tags: KSRTC Bus Servicearya rajendranCPM's powermayor's arrogance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.