Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജനുമായി മാത്രമല്ല കേരളത്തിലെ എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തി, ഇടത് നേതാക്കളെയും കണ്ടു: പ്രകാശ് ജാവദേക്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 12:26 pm IST
inKerala, India

മുംബൈ: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ ബിജെപി പ്രവേശന വിവാദത്തില്‍  വെളിപ്പെടുത്തലുമായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി ജാവദേക്ക‍ര്‍ വെളിപ്പെടുത്തി.

കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായും ചർച്ച നടത്തിയിരുന്നതായി ജാവദേക്ക‍ര്‍ തുറന്നടിച്ചു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്കു പോകുന്നുവെന്ന് ആക്ഷേപിക്കുകയും സിപിഎമ്മിനേ നിലപാടുള്ളുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇ.പി. ജയരാജന്‍ ബിജെപി നേതാക്കളുമായി രാഷ്‌ട്രീയ ചര്‍ച്ച നടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ഇ.പി. ജയരാജന് പൊതുവേ ജാഗ്രതക്കുറവുള്ളയാളാണെന്നും ബിജെപി നേതാക്കളെ കാണുന്നത് തെറ്റല്ലെന്നും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപിയുമായുള്ള ചര്‍ച്ചയെ കാര്യമായി കാണേണ്ടെന്ന നിലപാടാണ് എടുത്തത്. എന്നാല്‍, എല്‍ഡിഎഫിന്റെ കണ്‍വീനറായിരിക്കെയാണ് എതിര്‍പക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വിഷയമായിക്കഴിഞ്ഞു.

ശ്വാസോച്ഛ്വാസത്തില്‍പോലും എല്‍ഡിഎഫിന് ബിജെപി വിരോധമാണെന്ന് സിപിഎം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസ് പ്രസ്താവിച്ചത് ജയരാജനെ തള്ളിപ്പറയാനുള്ള സിപിഎം നേതൃത്വത്തിന്റെ തുടക്കമായാണ് കരുതപ്പെടുന്നത്. പാര്‍ട്ടി സെക്രട്ടറി നടത്തിയ കേരള യാത്രയില്‍നിന്ന് വിട്ടുനിന്നത്, ഭാര്യക്കും മകനും വൈദേഹം ഹോസ്പിറ്റാലിറ്റി ബിസിനസില്‍ പങ്കാളിത്തമുള്ളത്, സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് ദേശാഭിമാനിക്ക് ഫണ്ടു വാങ്ങിയത് തുടങ്ങിയ വിഷയങ്ങളും ബിജെപി ചര്‍ച്ചയും ജയരാജന്റെ പാര്‍ട്ടിയിലെ എതിരാളികള്‍ പാര്‍ട്ടി വേദിയില്‍ ഉയര്‍ത്തിക്കഴിഞ്ഞു.

എന്നാല്‍, പിണറായി വിജയന്റെ ഇത്തരത്തിലുള്ള ഇടപാടുകള്‍ വിഷയമാക്കി പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി അണിയറയില്‍ തുടങ്ങിയതായാണ് വിവരങ്ങള്‍. അതിനെത്തുടര്‍ന്നാണ് ഇ.പി. ജയരാജന്‍ ചെയ്തത് അപരാധമല്ല, ജയരാജന്‍ പാര്‍ട്ടി വിട്ടുപോകില്ല തുടങ്ങിയ വിശദീകരണങ്ങള്‍ പിണറായി നടത്തിയത്.
തെരഞ്ഞെടുപ്പുഫലം വരുന്നതോടെ സര്‍ക്കാര്‍ തലപ്പത്തും പാര്‍ട്ടിയിലും മുന്നണി നേതൃത്വത്തിലും അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Tags: Prakash JavadekarcpmcpibjpcongressE P Jayarajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.