തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫ് തീരുമാനം ആണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍.എല്‍ ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല.ഭരണനിര്‍വഹണ ചെലവുകള്‍ക്കും നോര്‍ക്ക വഴിയുളള ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്.അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്താലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിര്‍ത്തിരുന്നു. ധൂര്‍ത്ത് ആരോപിച്ച് പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.
















