Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് ബിജെപി അല്ല: മീനാക്ഷി ലേഖി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 01:51 am IST
inKerala
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിനായി എന്‍ഡിഎ തയാറാക്കിയ വികസനപത്രിക വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും ചേര്‍ന്ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിനായി എന്‍ഡിഎ തയാറാക്കിയ വികസനപത്രിക വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും ചേര്‍ന്ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട: ലൗജിഹാദ് കേരളത്തില്‍ നടക്കുന്നതായി ആദ്യം പറഞ്ഞത് ബിജെപി അല്ലെന്നും ഇക്കാര്യം ജനശ്രദ്ധയില്‍ എത്തിച്ചത് വിവിധ ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും മുന്‍ ഡിജിപിമാരുമാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പത്തനംതിട്ട പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ദേശീയ ജനാധിപത്യ സഖ്യം തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ഭാരതത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഈ വികസനത്തിനു കേരളത്തിലും വിശ്വാസഭൂമിയായ പത്തനംതിട്ടയിലും ദിശാബോധം നല്‍കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ വിജയം അനിവാര്യമാണെന്നും ലേഖി പറഞ്ഞു.

കേരളം വലിയ സാമ്പത്തിക പരാധീനതയിലും കടക്കെണിയിലും ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നു കേരളത്തിലും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിര്‍വഹണപ്പിഴവും പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ആക്കിയത്.

മോദി സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ നികുതി വിഹിതമായി 1,55,649 കോടിയും സാമ്പത്തിക സഹായമായി 1,49,311 കോടിയും പ്രത്യേക ധനസഹായമായി 1,800 കോടിയും കേരളത്തിന് കൈമാറിയിട്ടുണ്ട്. ഇതു കൂടാതെ സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപ വേറെയും കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്.

ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കല്‍, ജല്‍ ജീവന്‍ മിഷന്‍, കൊച്ചി മെട്രോ, ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാന്‍ സമ്മാന്‍ നിധി, കൊച്ചി സ്മാര്‍ട് മിഷന്‍, അമൃത് പദ്ധതി തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് എതിരെ തട്ടിക്കൂട്ടു പ്രതിപക്ഷമാണ് മത്സരിക്കുന്നത്. ഇന്‍ഡി സഖ്യം ഒന്നടങ്കം അഴിമതിക്കാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി കരമന ജയന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: jihad in KeralabjpAnil antonyLove JihadMeenakshi LekhiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.