Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ശക്തിയാകും; 2050ല്‍ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഒന്നാം സാമ്പത്തികശക്തിയാകും: മൈക്കേല്‍ പത്ര

ഈ ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിലേക്ക് കുതിക്കുമെന്നും 2031 കഴിയുന്നതോടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 02:17 pm IST
inBusiness

ന്യൂദല്‍ഹി:ഈ ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിലേക്ക് കുതിക്കുമെന്നും 2031 കഴിയുന്നതോടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പത്ര.

രാജ്യത്തിന്റെ വെല്ലുവിളികള്‍ മറികടക്കാന്‍ വേണ്ട ഊര്‍ജ്ജവും പരിവര്‍ത്തനങ്ങളും കണക്കിലെടുത്താല്‍ 2050ല്‍ അമേരിക്കയെപ്പോലും പിന്തള്ളി ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മൈക്കല്‍ പത്ര പറഞ്ഞു. ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള ഇന്‍വെസ്റ്റ് ബാങ്കായ നോമുറയുടെ 40ാം സെന്‍ട്രല്‍ ബാങ്കേഴ്സ് സെമിനാറില്‍ ‘ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ഇന്ത്യയുടെ നിക്ഷേപം ജിഡിപിയുടെ ആറ് ശതമാനമായി ഉയരുമെന്നും ഇപ്പോഴത് വെറും 4.6 ശതമാനം മാത്രമാണെന്നും മൈക്കേല്‍ ദേബബ്രത പത്ര പറയുന്നു.

“കോവിഡിന് ശേഷം ഇന്ത്യയുടെ വളര്‍ച്ച മുകളിലോട്ടുള്ള ഒരു കുതിപ്പിലാണ്. കോവിഡ് ആഘാതം വരുന്നതിന് മുന്‍പ് 2000ല്‍ തന്നെ ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമായിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ച പലരെയും അത്ഭുതപ്പെടുത്തുകയാണ്. ഐഎംഎഫ് തന്നെ ഇന്ത്യയുടെ വളര്‍ച്ച പുനരവലോകനം ചെയ്യുകയും 2023 ഏപ്രില്‍ മുതല്‍ 2024 ജനവരി വരെ 80 ബേസിസ് പോയിന്‍റ് കൂട്ടിയിരിക്കുകയുമാണ്. ഈ കണക്കനുസരിച്ച് ഈ ദശകത്തില്‍ തന്നെ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയായി മാറും. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി (പിപിപി) കണക്കിലെടുത്താല്‍ ഇന്ത്യയുടെ സമ്പദ്ഘടന ഇപ്പോഴേ ലോകത്തിലെ മൂന്നാമതാണ്. ” – മൈക്കേല്‍ പത്ര വിശദീകരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക ഉല്‍പാദനവും ജീവിതനിലവാരവും തമ്മില്‍ താരതമ്യം ചെയ്ത് കണക്കാക്കുന്നതാണ് പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി. വിവിധ രാജ്യങ്ങളിലെ കറന്‍സികളെ ഒരു കൂട്ടം ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ. ഇതുവഴി ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കരുത്ത് അളക്കാന്‍ കഴിയും.

ഇന്ത്യയന്‍ ജനസംഖ്യയില്‍ യുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യവും ഏഷ്യയിലെ കറന്‍സികളില്‍ ഡോളറിനെതിരായ ഏറ്റവും ശക്തമായ കറന്‍സിയായി രൂപ നിലകൊള്ളുന്നതും ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണെന്നും മൈക്കേല്‍ പത്ര ചൂണ്ടിക്കാട്ടുന്നു. “കോവിഡിനെ തുടര്‍ന്ന് ചരക്ക് വിതരണത്തിലുണ്ടായ താളപ്പിഴകള്‍, ഉക്രന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന ആഗോള ചരക്ക് വിലയിന്മേലുള്ള സമ്മര്‍ദ്ദവും വിതരണശൃംഖലയുടെ തകര്‍ച്ചയും , കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് ഭക്ഷ്യവിലയിലുണ്ടായ കുതിച്ചുകയറ്റം എന്നീ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഇന്ത്യയുടെ നാണ്യപ്പെരുപ്പം റിസര്‍വ്വ് ബാങ്കിന്റെ സഹനപരിധിക്കുള്ളില്‍ സുരക്ഷിതമായി നിലകൊള്ളുകയാണ്. 2023 സെപ്തംബറിന് ശേഷം നാണ്യപ്പെരുപ്പം നിയന്ത്രിതമാണ് ” -മൈക്കേല്‍ പത്ര പറയുന്നു.

“ഇന്ത്യയുടെ സ്വാഭാവിക കരുത്ത് കണക്കിലെടുത്താല്‍, ഇന്ത്യയുടെ ഊര്‍ജ്ജവും പരിവര്‍ത്തനങ്ങളും രാജ്യത്തിന്റെ വെല്ലുവിളികളെ മറികടന്ന് കുതിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു. ആഗ്രഹലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു. അടുത്ത ദശകത്തില്‍ ഇന്ത്യ 10 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ നേരത്തെ കണക്കുകൂട്ടിയിരുന്ന പോലെ 2045ല്‍ അല്ല, 2031ല്‍ തന്നെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാവും.2050ല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും” – മൈക്കേല്‍ പത്ര പറയുന്നു.

ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴില്‍ നൈപുണ്യത്തിലെ ദൗര്‍ബല്യമാണ്. പലപ്പോഴും സവിശേഷ ജോലികള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്. ഇവിടെയാണ് യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്ന സ്കില്‍ ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ നിര്‍ണ്ണായകമാവുന്നത്. ഇത് നൈപുണ്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിടവ് പരിഹരിക്കുകയും യുവാക്കളെ കൂടുതല്‍ തൊഴില്‍ നിപുണരാക്കി മാറ്റുകയും ചെയ്യും. – മൈക്കേല്‍ പത്ര പറഞ്ഞു.

 

Tags: Michael PatraMichael Debabrata PatrarbiIndia GDP GrowthInflationIndian economyGDP growthrupeeIndia growth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.