Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ചരിത്രം തിരുത്തി സണ്‍റൈസേഴ്‌സ്; രണ്ടാം പരാജയം വഴങ്ങി മുംബൈ ഇന്ത്യന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 01:30 am IST
inCricket

ഹൈദരാബാദ്: സിക്‌സറുകളുടെയും ബൗണ്ടറികളുടെയും ചാകര കണ്ട ഐപിഎല്‍ ത്രില്ലറില്‍ വിജയക്കൊടി പാറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് വീഴ്‌ത്തിയത്. പാറ്റ് കമ്മിന്‍സും സംഘവും സീസണിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായി രണ്ടാമത്തെ പരാജയമാണ് നേരിട്ടത്.

278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് മുംബൈയ്‌ക്കു ഹൈദരാബാദ് നല്‍കിയത്. മറുപടിയില്‍ മുംബൈ ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 3.2ാം ഓവറില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ മുംബൈ സ്‌കോര്‍ 56 റണ്‍സായിരുന്നു. 13 പന്തില്‍ 34 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈ നിരയില്‍ ആദ്യം പുറത്താവുന്നത്. ഇഷാന്‍ കിഷനെ ഷഹ്ബാസ് അഹമ്മദ് ഐഡന്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ 26 റണ്‍സെടുത്ത് പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ക്രീസിലൊരുമിച്ച തിലക് വര്‍മ്മ നമന്‍ ധിര്‍ സഖ്യം മുംബൈയ്‌ക്ക് വേണ്ടി പോരാട്ടം തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ 30 റണ്‍സെടുത്ത നമന്‍ ധിറിനെ മടക്കി ജയ്‌ദേവ് ഉനദ്കട്ടാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പകരമെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. തിലക് വര്‍മ്മ മികച്ച രീതിയില്‍ ബാറ്റുവീശിയപ്പോള്‍ അവസാന ആറ് ഓവറില്‍ മുംബൈയ്‌ക്ക് വിജയിക്കാന്‍ 96 റണ്‍സ് വേണമെന്നായി.

എന്നാല്‍ 15ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ്മയെ കമ്മിന്‍സ് പുറത്താക്കിയത് മുംബൈയ്‌ക്ക് തിരിച്ചടിയായി. 34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മ്മ മുംബൈയുടെ ടോപ് സ്‌കോററായാണ് മടങ്ങിയത്. പകരമിറങ്ങിയ ടിം ഡേവിഡിനൊപ്പം പാണ്ഡ്യ ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ ഹൈ റണ്‍ ചേസില്‍ മുംബൈ നായകന് 20 പന്തില്‍ നിന്ന് 24 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 18ാം ഓവറിലെ അവസാന പന്തില്‍ പാണ്ഡ്യയെ ജയ്‌ദേവ് ഉനദ്കട്ട് പവിലിയനിലെത്തിച്ചു. ടിം ഡേവിഡിന്റെയും (42) റൊമേരിയോ ഷെപ്പേര്‍ഡിന്റെയും (15) ചെറുത്തുനില്‍പ്പും റെക്കോര്‍ഡ് വിജയലക്ഷ്യം മറികടക്കാന്‍ മുംബൈയെ സഹായിച്ചില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ ആണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കുറിച്ച 263 ടോട്ടലാണ് ഹൈദരാബാദ് പഴങ്കഥയാക്കിയത്.

ഈ സീസണില്‍ ആദ്യമായി ഒരു ഇന്നിങ്‌സില്‍ മൂന്ന് താരങ്ങള്‍ അര്‍ദ്ധസെഞ്ചുരി തികയ്‌ക്കുന്ന അപൂര്‍വ്വ കാഴ്‌ച്ചയും മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ കണ്ടു.
ടോസ് മുംബൈയ്‌ക്കായിരുന്നു. തുടക്കത്തിലേ മായങ്ക് അഗര്‍വാളിനെ(11) നഷ്ടപ്പെട്ടെങ്കിലും ട്രാവിസ് ഹെഡും(62) അഭിഷേക് ശര്‍മയും(63) ചേര്‍ന്ന് അടിച്ചു തകര്‍ത്തു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ് മികവില്‍ രണ്ടാം വിക്കറ്റില്‍ 3.4 ഓവറില്‍ 68 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് പിറന്നത്. ഇരുവരും 200ന് മേല്‍ പ്രഹരശേഷിയില്‍ ബാറ്റ് ചെയ്താണ് സ്‌കോര്‍ ചലിപ്പിച്ചത്. ഹെഡ് പുറത്തായ ശേഷം ക്രീസിലെത്തിയ എയ്‌ദെന്‍ മാര്‍ക്രവും തകര്‍ത്തു കളിച്ചു. താരം 28 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസ്സെന്‍ നടത്തിയ വെടിക്കെട്ടില്‍ സ്‌കോര്‍ പിന്നെയു ം കുതിച്ചു. 34 പന്തുകള്‍ നേരിട്ട ക്ലാസ്സെന്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു.

Tags: mumbai indianssunrisers hyderabadIndian Premier LeagueIPL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.