Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി രംഗത്ത്

ബംഗാളില്‍ നിയമസഭാ-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തുറന്ന സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. കേരളത്തില്‍ എതിര്‍ത്തും കേരളത്തിനു പുറത്ത് ഒരുമിച്ചും മത്സരിക്കുന്നതിന്റെ കാപട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ബിജെപിയുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണെന്ന് ഇവര്‍ പരസ്പരം അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്യും. ഈ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇരുപാര്‍ട്ടികളും 'ഒക്കച്ചങ്ങായിമാര്‍' ആണെന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 05:15 am IST
inEditorial

കേരളത്തില്‍ മാത്രം ഇരുമുന്നണികളിലായി തെരഞ്ഞെടുപ്പുകളില്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖംമൂടികള്‍ പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും പശ്ചിമബംഗാളിലും ഇരുപാര്‍ട്ടികളും ഔദ്യോഗികമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പങ്കിട്ടെടുത്തിരിക്കുന്നു. ഒരുമിച്ച് വേദിപങ്കിടാനും സംയുക്തമായി പ്രചാരണം നടത്താനും ഇരുപാര്‍ട്ടികളുടെയും നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരും പങ്കെടുത്ത ചര്‍ച്ചയിലാണ് സിപിഎമ്മും കോണ്‍ഗ്രസും ഘടകകക്ഷികളായി മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ടര പതിറ്റാണ്ടിലേറെക്കാലം സിപിഎം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ഇടയ്‌ക്ക് കോണ്‍ഗ്രസ്സിനും അധികാരം ലഭിച്ചു. 2018 ല്‍ ഇടതുവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചു. 2023 ല്‍ ബിജെപി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കുകയും ചെയ്തു. ത്രിപുരയില്‍ നീണ്ടകാലം ഭരണകക്ഷിയും പ്രതിപക്ഷവും ആയിരുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒറ്റയ്‌ക്ക് മത്സരിച്ചാല്‍ ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് രാഷ്‌ട്രീയ ശത്രുത ഉപേക്ഷിച്ച് ഒന്നിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ത്താലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല.

ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതിനു പിന്നാലെയാണ് പശ്ചിമ ബംഗാളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തീരുമാനിച്ചത്. ഇതിനു മുന്‍പും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ തടയാനെന്ന പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ പരസ്പര ധാരണയോടെ മത്സരിച്ചിട്ടുണ്ട്. രണ്ട് അവസരങ്ങളിലും കനത്ത തിരിച്ചടിയാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചത്. ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയും, നിയമസഭയില്‍ മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു. ഇക്കുറി ബിജെപിക്കെതിരെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ആഗ്രഹിച്ചത്. എന്നാല്‍ ഈ പാര്‍ട്ടികളുടെ അധികാരമോഹംകൊണ്ട് അത് നടന്നില്ല. മൂന്നു പാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തില്‍ അംഗമാണെങ്കിലും സിപിഎമ്മിനും കോണ്‍ഗ്രസിനും നാമമാത്ര സ്വാധീനമുള്ള ബംഗാളില്‍ അവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത തീരുമാനിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളെയും ഒപ്പംകൂട്ടുന്നത് ബാധ്യതയാകുമെന്നും മമതയ്‌ക്കറിയാം. കോണ്‍ഗ്രസിനെ ദല്ലാളാക്കി മമതയുമായി ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന സിപിഎമ്മിന്റെ മോഹമാണ് ഇതിലൂടെ പൊലിഞ്ഞത്. ഈ സാഹചര്യമാണ് ഒരിക്കല്‍ക്കൂടി തുറന്ന സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും നിര്‍ബന്ധിതരാക്കിയത്. വലിയ വിലപേശല്‍ നടത്തിയാണ് ഏറെക്കുറെ തുല്യ സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസ്യതയില്ലാത്ത, അവസരവാദപരമായ ഈ സഖ്യത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തൃണമൂലിനെ പിന്നിലാക്കി ബംഗാളില്‍ ബിജെപി വന്‍ കുതിപ്പുകള്‍ നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.

കേരളത്തില്‍നിന്ന് ജയിച്ചുപോയാല്‍ പാര്‍ലമെന്റില്‍ എല്ലാ കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. കാലങ്ങളായി ദല്‍ഹിയിലെ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനെ പോലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പെരുമാറുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത് നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം. ഇരുപാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തിലുണ്ട്. പക്ഷേ തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമില്ലെന്നും, മുന്നണിയില്‍ അവര്‍ വരുന്നതില്‍ ഉത്തരവാദിത്തമില്ലെന്നും, ഇതിനെ ഒരു സഖ്യമായി കാണേണ്ടതില്ലെന്നുമാണ് സിപിഎം വാദിച്ചുകൊണ്ടിരുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തെ ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതൊരു തൊടുന്യായം മാത്രമാണ്. കാരണം ബംഗാളില്‍ നിയമസഭാ- ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തുറന്ന സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട്ടിലെ ന്യായവാദം. ഇനിയിപ്പോള്‍ ഇതിനും കഴിയാതെ വന്നിരിക്കുന്നു. കേരളത്തില്‍ എതിര്‍ത്തും കേരളത്തിനു പുറത്ത് ഒരുമിച്ചും മത്സരിക്കുന്നതിന്റെ കാപട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ബിജെപിയുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണെന്ന് ഇവര്‍ പരസ്പരം അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്യും. ഈ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇരുപാര്‍ട്ടികളും ‘ഒക്കച്ചങ്ങായിമാര്‍’ ആണെന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.

Tags: cpmcongressIndian Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.