Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ്സിന്റെ ദുഃഖം, ‘ഇന്‍ഡി’ സഖ്യത്തിന്റെയും

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് 'ഇന്‍ഡി' ഘടകകക്ഷികള്‍ക്ക് അറിയാം. ഇതുകൊണ്ട് സഖ്യം ഉണ്ടാക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അകലം പാലിക്കുക എന്നതും ഇടതു പാര്‍ട്ടികളുടെ തന്ത്രമാണ്. ഈ അടവുനയമാണ് കേരളത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന സിപിഎം പുറത്തെടുക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുമായി കൂട്ടുചേരുന്നതിന്റെ കാപട്യം മറച്ചുപിടിക്കാന്‍ ഇത്തരം രാഷ്‌ട്രീയ ഗിമ്മിക്കുകള്‍ ഇവര്‍ക്ക് കാണിച്ചേ മതിയാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 05:00 am IST
inEditorial

ഒടുവില്‍ തീരുമാനമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറക്കാരുമായ രാഹുലും പ്രിയങ്കയും ഉത്തരഭാരതത്തില്‍ മത്സരിക്കില്ലത്രേ. ഇരുവരും സ്ഥാനാര്‍ത്ഥികളായാല്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആവില്ലത്രേ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിനു പുറമേ വയനാട് മണ്ഡലത്തിലും രാഹുല്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നല്ലോ. വളരെക്കാലം നെഹ്‌റു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി മണ്ഡലത്തില്‍ രാഹുല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. വയനാട് ജയിക്കുകയും ചെയ്തു. ഉത്തര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പ്രതീകവല്‍ക്കരിക്കുന്നതായിരുന്നു അമേഠിയിലെ രാഹുലിന്റെ പരാജയം. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നും, ബിജെപിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാന്‍ ഇത് ആവശ്യമാണെന്നും പല കോണ്‍ഗ്രസ്സുകാരും രഹസ്യമായും പരസ്യമായും പറയുകയുണ്ടായി. പാര്‍ട്ടി പറഞ്ഞാല്‍ എവിടെനിന്നു വേണമെങ്കിലും മത്സരിക്കുമെന്ന് രാഹുല്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് വെറും വീമ്പിളക്കലായിരുന്നു. ഉത്തരഭാരതത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ധൈര്യം രാഹുലിനില്ല. അവിടങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനും ഇല്ല. രാഹുല്‍ ഏത് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാലും അവിടെ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും, കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ഉറപ്പാണ്. പാര്‍ട്ടി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ, തന്റെ മകന്‍ തോല്‍ക്കാന്‍ പാടില്ല. ഇതാണ് സോണിയയുടെ കുറെക്കാലമായുള്ള തീരുമാനം.

ഉത്തര ഭാരതത്തിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഭയക്കുന്നതില്‍ അതിശയോക്തിയില്ല. കോണ്‍ഗ്രസിനെ നയിക്കുന്നുവെന്നു പറയുന്ന പ്രിയങ്കയും മത്സരത്തിനിറങ്ങാന്‍ തയ്യാറല്ലല്ലോ. ഇതിനു മുതിര്‍ന്നാല്‍ രാഹുലിന് അമേഠിയില്‍ സംഭവിച്ചതുപോലുള്ള തോല്‍വിയായിരിക്കും പ്രിയങ്കയെയും കാത്തിരിക്കുന്നത്. അമ്മയ്‌ക്കും മക്കള്‍ക്കും ഇത് നന്നായി അറിയാം. ഇക്കാര്യം മറച്ചുപിടിച്ച് പാര്‍ട്ടിയെ കബളിപ്പിക്കാന്‍ നെഹ്‌റു കുടുംബം വഴിതേടുകയാണ്. അതിനാലാണ് രാഹുല്‍ ഒന്നിലധികം മണ്ഡലത്തില്‍ മത്സരിച്ചാല്‍ പാര്‍ട്ടി പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കില്ലെന്ന കഥമെനയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടരുന്നതാണ് രാഹുലിന്റെ പരാജയം. തോല്‍വി തുടര്‍ക്കഥയായിട്ടും മകനെ നേതാവാക്കി നിലനിര്‍ത്താനായിരുന്നു സോണിയ താല്‍പ്പര്യം കാണിച്ചത്. കോണ്‍ഗ്രസ് പരാജയപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കിയത് രാഹുലായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടിവന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. സോണിയാ കുടുംബത്തിന്റെ വിധേയനായ ഖാര്‍ഗെയെ അധ്യക്ഷനാക്കിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ല. ഈ അവസ്ഥയിലാണ് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം ദുര്‍ഗതിയല്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നുപറയപ്പെടുന്ന ‘ഇന്‍ഡി’ മുന്നണിയുടെ ദുരവസ്ഥയും ഇതുതന്നെയാണ്. തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നവര്‍ പലരും ആ മുന്നണിയില്‍ ഇല്ല. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കാതെ ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇതിന് തെളിവാണല്ലോ. മുന്നണിയില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍തന്നെ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള ഒരു അവസരവും മറ്റു പാര്‍ട്ടികള്‍ പാഴാക്കുന്നില്ല. രാഹുലിന്റെ ന്യായ് യാത്രയുടെ മുംബൈയില്‍ നടന്ന സമാപന സമ്മേളനം സാക്ഷ്യപ്പെടുത്തിയതും മറ്റൊന്നല്ല. സമ്മേളനത്തില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നു. തമിഴ്‌നാട്ടിലും ബംഗാളിലുമൊക്കെ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്നതില്‍ ഇടതു പാര്‍ട്ടികളുടെ അണികളില്‍ അമര്‍ഷമുണ്ട്. ഇത് മറച്ചുപിടിക്കാനാണ് ആനി രാജയെ രാഹുലിനെതിരെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിനെ തങ്ങള്‍ ഇപ്പോഴും എതിര്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ‘ഇന്‍ഡി’ ഘടകകക്ഷികള്‍ക്ക് അറിയാം. ഇതുകൊണ്ട് സഖ്യം ഉണ്ടാക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അകലം പാലിക്കുക എന്നതും ഇടതു പാര്‍ട്ടികളുടെ തന്ത്രമാണ്. ഈ അടവുനയമാണ് കേരളത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന സിപിഎം പുറത്തെടുക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുമായി കൂട്ടുചേരുന്നതിന്റെ കാപട്യം മറച്ചുപിടിക്കാന്‍ ഇത്തരം രാഷ്‌ട്രീയ ഗിമ്മിക്കുകള്‍ ഇവര്‍ക്ക് കാണിച്ചേ മതിയാവൂ.

Tags: congressINDIA Alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.