Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉജ്വല വിജയം നേടുന്നതിനുള്ള തന്ത്രങ്ങള്‍ തയ്യാര്‍; ലക്ഷ്യം 2047ല്‍ വികസിത ഭാരതം; മൂന്നാം തവണയും മോദി സര്‍ക്കാര്‍

മോദി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 09:49 am IST
in India

ന്യൂദല്‍ഹി: മൂന്നാം തവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള ആഹ്വാനവുമായി ബിജെപി ദേശീയ കണ്‍വെന്‍ഷന് സമാപനം. ബിജെപിക്ക് 370 സീറ്റും എന്‍ഡിഎക്ക് 400 സീറ്റും ഉറപ്പാക്കി ഉജ്വല വിജയം നേടുന്നതിനുള്ള തന്ത്രങ്ങള്‍ ദല്‍ഹി ഭാരതമണ്ഡപത്തിലെ വികസിത ഭാരത നഗറില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ യോഗം ചര്‍ച്ച ചെയ്തു. 2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്‌പ് നടത്തേണ്ട വര്‍ഷങ്ങളാണ് വരുന്നത്. അതിന് ശക്തവും അഴിമതിരഹിതവും വികസന്മോമുഖവുമായ ഭരണം ആവശ്യമാണെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടുന്നു.

മോദി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. വികസിത ഭാരതം മോദി ഗ്യാരന്റി, രാമക്ഷേത്രം: ചരിത്രപരവും മഹത്തായതുമായ നേട്ടം, ബിജെപി: രാജ്യത്തിന്റെ പ്രതീക്ഷ, പ്രതിപക്ഷത്തിന്റെ നിരാശ എന്നീ പ്രമേയങ്ങള്‍ ഏകകണ്ഠേന കണ്‍വെന്‍ഷന്‍ പാസാക്കി. ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗവും ഇന്നലെ ഭാരതമണ്ഡപത്തില്‍ ചേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം പൂര്‍ണമായി കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ ദേശീയ പ്രസിഡന്റുമാരായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം വഹിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ സാന്നിധ്യവും രണ്ടു ദിവസവും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ ദേശീയ ഭാരവാഹികള്‍ എന്നിവരും കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.

സംസ്ഥാന ബിജെപി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, ദേശീയ എക്‌സിക്യുട്ടീവ്, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മോര്‍ച്ചകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന സെല്‍ കണ്‍വീനര്‍മാര്‍, ബിജെപി ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങി 11,500 പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Tags: indiabjpmodi governmentVikasit Bharat @ 2047Loksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.