Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരഭരണത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തി കടുത്ത വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 02:41 am IST
in Kerala

തിരുവനന്തപുരം: ”രണ്ട് മൂന്ന് പദ്ധതികളുടെ നടത്തിപ്പ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. നേതൃത്വം കൊടുക്കുന്നവരെ ഞാന്‍ കുറ്റം പറയുന്നില്ല; പോരായ്‌മയുണ്ടെന്നത് വാസ്തവമാണ്” എന്ന് മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമുയര്‍ത്തി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ സംസാരിക്കവെയാണ് വികസന പദ്ധതികളുടെ മെല്ലപ്പോക്കിനെതിരേ ഭരണസമിതിയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു വികസനസെമിനാറിന്റെ ഉദ്ഘാടകന്‍. മന്ത്രി വേദിവിട്ടതിന് പിന്നാലെ അധ്യക്ഷയായിരുന്ന മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴക്കൂട്ടം എംഎല്‍എ കൂടിയായ കടകംപള്ളിയുടെ വാക്കുകള്‍.

”പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട് മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്‌മയുണ്ട്. നഗരസഭയുടെ പോരായ്‌മയാണെന്നൊന്നും ഞാന്‍ പറയില്ല. കൗണ്‍സിലര്‍മാരുടേയോ നഗരസഭയ്‌ക്ക് നേതൃത്വം കൊടുക്കുന്നവരുടേയോ പോരായ്‌മായി ഞാന്‍ പറയുന്നില്ല. എന്നാല്‍ പോരായ്‌മയുണ്ടെന്നത് വാസ്തവമാണ്”, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി എത്ര ഗുരുതരമായ അവസ്ഥയാണെന്ന് പറയേണ്ട കാര്യമില്ല. പദ്ധതി നടപ്പിലാക്കുമ്പോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന അവസ്ഥയാണ്. ചില പദ്ധതികള്‍ തുടങ്ങിയത് എവിടേയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് കഴക്കൂട്ടത്തെ ശ്മാശനം നവീകരിക്കാന്‍ തീരുമാനിച്ചത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നില്ല. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ല. കൗണ്‍സിലര്‍മാര്‍ ഫയലുകള്‍ ഒരു മേശയില്‍ നിന്ന് അടുത്ത മേശയില്‍ എത്തിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസന സെമിനാര്‍ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ഗൗരവമായ ചര്‍ച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളില്‍ അവതരണവും ചര്‍ച്ചയും എല്ലാം തീര്‍ത്ത് സെമിനാര്‍ അവസാനിപ്പിക്കുയും ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ, നവകേരളം കര്‍മപദ്ധതി സ്‌റ്റേറ്റ് കോഡിനേറ്റര്‍ ടി.എന്‍. സീമ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ബിജെപി കൗണ്‍സില്‍ കക്ഷി നേതാവ് എം.ആര്‍. ഗോപന്‍, കോണ്‍ഗ്രസ് കൗണ്‍സില്‍ കക്ഷി നേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: kadakampally surendranMayor Arya Rajendrancity administration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.