പത്തനംതിട്ട: തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രി വി.ഡി സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് നടക്കും. വൈകിട്ട് നാല് മണിയോടെ സന്നിധാനത്തെ മുന്നൊരുക്കങ്ങള് പരിശോധിച്ച ശേഷം അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്ശനം നടത്തും.
തുലാമാസ പൂജകള്ക്കായി നട തുറക്കുന്ന 17-ന് പ്രത്യേക പൂജകള് ഉണ്ടായിരിക്കില്ല. 18-ന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമലയിലെയും മാളികപ്പുറത്തിലെയും പുതിയ മേല്ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടക്കും.
22-ന് രാത്രി 10 മണിക്ക് പൂജകള് പൂര്ത്തിയാക്കി നട അടയ്ക്കും. നട തുറക്കുന്ന നാളെ മാത്രം 30,000 തീര്ഥാടകര് ഓണ്ലൈന് വഴി ദര്ശനം ബുക്ക് ചെയ്തിട്ടുണ്ട്.
















