തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് തര്‍ക്കം സമര്‍പ്പിച്ചത്.
കടകംപള്ളി സുരേന്ദ്രന്‍ 2016 മുതല്‍ 2021 വരെയാണ് ദേവസ്വം മന്ത്രി ആയിരുന്നത്.ഈ കാലയളവിലാണ് തിരിമറി നടന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ളതിന് സമാന ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്‍ വാദിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന് ക്ഷേത്ര കാര്യങ്ങളില്‍ ഉത്തരവാദിത്തം ഇല്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. മാനഹാനി ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണം. സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പറഞ്ഞാണ് കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.















