കൊച്ചി:മുണ്ടംവേലി പി ആന്ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്ട്ട്.താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്പ്പിക്കണം എന്ന് ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടില് പറയുന്നു. ലൈഫ് ഭവന പദ്ധതിയില് അശാസ്ത്രീയ നിര്മ്മാണം നടന്നിട്ടുണ്ടെന്ന് മന്ത്രി കെ എം ഷാജി നിയമസഭയെ അറിയിച്ചു.
ഫ്ലാറ്റുകളില് ഗുരുതര നിര്മ്മാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനില്ക്കുന്നു.ഇടിമിന്നല് പ്രതിരോധ സംവിധാനം എര്ത്തുമായി ബന്ധിപ്പിച്ചിട്ടില്ല. അഗ്നിരക്ഷ സംവിധാനം പ്രവര്ത്തനരഹിതം. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമല്ലത്തതിനാല് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്നും റിപ്പോര്ട്ടില് ഉണ്ട്.
എറണാകുളം മുണ്ടംവേലി ഫ്ലാറ്റിലെ നിര്മാണക്രമക്കേട് ഉള്പ്പെടെയുള്ള വിഷയം നിയമസഭയില് ഉന്നയിച്ചപ്പോള് ഫ്ളാറ്റ് നിര്മാണക്രമക്കേടില് വിജിലന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി മറുപടി നല്കി.
















