Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം: അയോധ്യ സാംസ്‌കാരികത്തനിമയുടെ ഉജ്വല പ്രതീകം – ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 12:09 pm IST
inKerala

ആലപ്പുഴ: മഹത്തായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ് ഭാരതമെന്നും, ജനുവരി 22ന് അയോധ്യയില്‍ നടക്കാന്‍ പോകുന്ന പ്രാണ പ്രതിഷ്ഠ അതിന്റെ പ്രതീകമാണെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതീയ വിചാര കേന്ദ്രം നാല്പത്തിഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് കേവലം മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമല്ല. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌കാരിക തനിമയുടെയും അസ്തിത്വത്തിന്റെയും പുനര്‍ പ്രഖ്യാപനമാണ്. രാമഭക്തി എന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഭക്തിയല്ല. അത് ഭാരതീയ മൂല്യ സങ്കല്പങ്ങളോടുള്ള പ്രതിജ്ഞാബദ്ധത കൂടിയാണ്. രാമക്ഷേത്രം വെറും മതപരമായ കേന്ദ്രമല്ല. അത് ഭാരത നാഗരികതയുടെ പ്രതീകം കൂടിയാണ്. അഞ്ച് നൂറ്റാണ്ട് മുന്‍പ് അന്യാധീനപ്പെട്ട രാമജന്മഭൂമി എന്ന തീര്‍ത്ഥസ്ഥലി വീണ്ടെടുത്തു എന്നത് ലോകചരിത്രത്തിലെ തന്നെ ഒരു മഹാഅത്ഭുതമാണ്. ധര്‍മ്മത്തിന്റെ പുനസ്ഥാപനമെന്ന സങ്കല്പം ഈ സംസ്‌കൃതിയുടെ നൈരന്തര്യത്തിന് അടിസ്ഥാനമായിട്ടുണ്ട്.
രാമജന്മഭൂമി പ്രക്ഷോഭത്തിന് മറ്റൊരര്‍ത്ഥതലമുണ്ട്. സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ അധീശത്വം പുലര്‍ത്തിയിരുന്ന കൊളോണിയില്‍ വ്യവസ്ഥിതിയെ വെല്ലുവിളിച്ച ഒരു പ്രസ്ഥാനമായിരുന്നത്. സാമൂഹിക തലത്തില്‍ മാത്രമല്ല പ്രത്യയശാസ്ത്രപരമായും ഒരു ധ്രുവീകരണം സംഭവിച്ചു.

1992ന് മുന്‍പും ശേഷവും എന്ന തരത്തിലുള്ള വലിയൊരു പരിവര്‍ത്തനമാണ് ഈ പ്രസ്ഥാനം സാധ്യമാക്കിയത്. ഭാരത കേന്ദ്രീകൃതമായ ഒരു ആശയലോകത്തിന് മേല്‍കൈ ലഭിക്കുന്നുവെന്ന സൂചന കൂടിയാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ കര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയവിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍. രാജീവ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന നന്ദി പറഞ്ഞു. ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമ്മേളനം രാവിലെ 10ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അയോധ്യ രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിര്‍മാണം ദേശീയ പുനര്‍നിര്‍മാണത്തിന്റെ സാംസ്‌കാരിക അധിഷ്ഠാനം എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിക്കും. മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, കെ.പി. സോമരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ആത്മനിര്‍ഭര ഭാരതം വികസിത ഭാരതം @ 47 എന്ന വിഷയം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും, സനാതന ധര്‍മ്മവും പ്രാചീന തമിഴ് സാഹിത്യവും എന്ന വിഷയം ഡോ. നടുവട്ടം ഗോപാലകൃഷ്ണനും, ദേശീയ വിദ്യാഭ്യാസ നയം പുതിയ അനുഭവങ്ങള്‍ പ്രതീക്ഷകള്‍ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല ഡീന്‍ ഡോ. അമൃത് ജി. കുമാറും അവതരിപ്പിക്കും.

Tags: Bharatiya Vichara KendramR sanjayanAyodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.