Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായികതാരങ്ങളെ അവഗണിക്കുന്ന കായികമന്ത്രി രാജിവയ്‌ക്കണം: യുവമോർച്ച

അനീഷ് അയിലംbyഅനീഷ് അയിലം
Oct 10, 2023, 02:47 pm IST
inKerala

തിരുവനന്തപുരം: ഏഷ്യൻഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അവഗണിക്കുകയും പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതിരിക്കുകയും ചെയ്യുന്ന കായിക മന്ത്രി വി.അബ്ദുറഹ്മാൻ രാജിവയ്‌ക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ചരിത്രനേട്ടം കൈവരിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്ക് മൂന്നുകോടിവരെ പ്രോത്സാഹന സമ്മാനവും ഗസറ്റഡ് റാങ്കിൽ ജോലിയും നൽകുമ്പോൾ കേരളത്തിൽ കായികതാരങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാൻ പോലും മന്ത്രി തയ്യാറാകുന്നില്ല. ഇത് കടുത്ത അവഗണനയാണ്. മികച്ച കായികതാരങ്ങളെല്ലാം അവഗണനയെ തുടർന്ന് കേരളം വിടുകയാണ്. ജോലിക്കായി സെക്രട്ടേറിയറ്റിന്റെ മുന്നിൽ മുടിമുറിക്കലും മുട്ടിലിഴയലും വരെ നടത്തിയിട്ടും കായികതാരങ്ങൾക്ക് ജോലി നൽകാൻ സംസ്ഥാനം തയ്യാറാകുന്നില്ല.

കേരളത്തിന്റെ അഭിമാനതാരങ്ങൾക്ക് അടിയന്തരമായി മറ്റ് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതുപോലെ അർഹമായ പാരിതോഷികവും ജോലിയും നൽകണമെന്നും പ്രഫുൽകൃഷ്ണ ആവശ്യപ്പെട്ടു.

താരങ്ങൾക്ക് പത്തുവർഷമായി പരിശീലന കിറ്റുകൾ പോലും നൽകുന്നില്ല. ഏഴുമാസമായി വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഭക്ഷണത്തിനു പണം നൽകുന്നില്ല. വാർഡന്മാരും അധ്യാപകരും കടം വാങ്ങിയാണ് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നത്. കഴിഞ്ഞ ദേശീയഗെയിംസിന്റെ ഫണ്ട് ഇതുവരെ കൊടുത്തിട്ടില്ല. താരങ്ങളുടെ യാത്രാക്കൂലിപോലും കൊടുത്തുതീർത്തിട്ടില്ല. സർക്കാരിന്റെ കൈവശം പണമില്ലെന്നാണ് പറയുന്നത്. കായികമന്ത്രി ഈ സമയം സ്വന്തക്കാരെ തിരുകിക്കയറ്റി കായിക സംഘടനകൾ ഉണ്ടാക്കുന്ന തിരക്കിലാണ്.

പണമുള്ളവൻ കളികണ്ടാൽ മതിയെന്ന് പറഞ്ഞയാളാണ് കായികമന്ത്രി. എന്തിനാണ് ഇവിടെയൊരു കായികവകുപ്പ്. കായികമേഖലയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത, നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മന്ത്രി രാജിവയ്‌ക്കണം.

കേന്ദ്രസർക്കാർ കായികരംഗത്തെ മികച്ച രീതിയിൽ പരിഗണിക്കുന്നു. ഏഷ്യൻ ഗെയിസിൽ രാജ്യത്തിനുണ്ടായ നേട്ടം പെട്ടെന്നുണ്ടായതല്ല. 220 കോടി വകയിരുത്തി കേന്ദ്രസർക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തി. 71 നാഷണൽ ക്യാമ്പുകൾ നടത്തി. 2100 കായികതാരങ്ങളെ പ്രത്യേകം പരിശീലിപ്പിച്ചു. കൃത്യമായ ഇടപെടലുകൾ നടത്തി. അതിന്റെ ഫലമാണ് ഏഷ്യൻഗെയിംസിലെ ഭാരതത്തിന്റെ കുതിച്ചുചാട്ടം.

ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മികച്ച രീതിയിലുള്ള പരിശീലനം നൽകിത്തുടങ്ങി. മികച്ച പരിശീലനത്തോടൊപ്പം കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപയും നൽകുന്നു. ഒളിമ്പിക്‌സ് പരിശീലനത്തിനായി 450 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും പ്രഫുൽകൃഷ്ണ കൂട്ടിച്ചേർത്തു.

Tags: sportsPrabhul krishnaAsian Gamesyuvamorcha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.