Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സനാതനധര്‍മ്മത്തിന് എതിരെ പ്രസംഗിച്ച ഉദയനിധി സ്റ്റാലിന്‍ അമ്മയെ കൊല്ലുന്നു’- ഇതെഴുതിയ അഭിജിത് മജുംദാറിനെതിരെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് പൊലീസെത്തി

സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ മാതൃഹത്യയാണ് നടത്തിയതെന്ന് എഴുതിയ ജേണലിസ്റ്റിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 07:29 pm IST
inIndia
തമിഴ്നാട് മുഖ്യമന്ത്രി കെ. സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍ 32 പവന്‍റെ തങ്കക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചിത്രം (ഇടത്ത്) ജേണലിസ്റ്റ് അഭിജിത് മജുംദാര്‍ (നടുവില്‍)

തമിഴ്നാട് മുഖ്യമന്ത്രി കെ. സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍ 32 പവന്‍റെ തങ്കക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചിത്രം (ഇടത്ത്) ജേണലിസ്റ്റ് അഭിജിത് മജുംദാര്‍ (നടുവില്‍)

ന്യൂദല്‍ഹി: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ മാതൃഹത്യയാണ് നടത്തിയതെന്ന് എഴുതിയ ജേണലിസ്റ്റിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ഫസ്റ്റ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാര്‍ത്താ വെബ് സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് മാധ്യമപ്രവര്‍ത്തകനായ അഭിജിത് മജുംദാര്‍ ഉദയനിധി സ്റ്റാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി കെ. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍ കടുത്ത ഹിന്ദു ഭക്തയാണ്. അവര്‍ ഈയിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി 32 പവന്റെ തങ്കക്കിരീടമാണ് ഗുരുവായൂരപ്പന് സമ്മാനിച്ചത്. സനാതനധര്‍മ്മം പിന്തുടരുന്നവരെ ഇല്ലാതാക്കണമെന്ന് പറയുക വഴി സ്വന്തം അമ്മയുടെ വധം തന്നെയാണ് ഉദയനിധി സ്റ്റാലില്‍ ലക്ഷ്യമാക്കുന്നതെന്ന അര്‍ത്ഥമാണ് അഭിജിത് മജുംദാറിന്റെ ലേഖനം പരോക്ഷമായി സൂചിപ്പിക്കുന്നത്. ഇതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. അഭിജിത് മജുംദാറിന്റെ ലേഖനത്തിലെ വിവാദമായ ഈ ഭാഗം ഹിന്ദു ചിന്തകനായ ആനന്ദ് രംഗനാഥന്‍ പിന്നീട് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു.

https://twitter.com/ARanganathan72/status/1707991058033078537

അഭിജിത് മജുംദാറിനെ തേടി തമിഴ്നാട്ടില്‍ നിന്നും നാല് പൊലീസുകാര്‍ ഫസ്റ്റ് പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നു. പക്ഷെ അഭിജിത് മജുംദാര്‍ സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

“ഉദയനിധിയുടെ അമ്മ ഒരു കടുത്ത ഹിന്ദു ഭക്തയാണ്. അതുകൊണ്ട് തന്നെ ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തിനെതിരെ നടത്തിയ വിമര്‍ശനം മാതൃഹത്യയ്‌ക്ക് തുല്ല്യമാണ്.”- അഭിജിത് മജുംദാര്‍ എഴുതുന്നു.

സനാതനധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിനെതിരെ ജേണലിസ്റ്റ് അഭിജിത് മജുംദാര്‍ തന്റെ ലേഖനത്തില്‍ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. “മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഇ.വി. രാമസ്വാമി നായ്‌ക്കര്‍ എന്ന പെരിയാര്‍ ഏറെക്കാലമായി വിഷംകലര്‍ത്തിയ സംസ്ഥാനമാണ് തമിഴ്നാട്. അനശ്വരമായ ഹിന്ദു വിശ്വാസസംഹിതയായ സനാതന ധര്‍മ്മത്തെ പിന്തുടരുന്നവരെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വംശഹത്യാ ആഹ്വാനം തമിഴ്നാടിന്റെ മണ്ണില്‍ ഉയര്‍ന്നതില്‍ അത്ഭുതമില്ല.” – അഭിജിത് മജുംദാര്‍ ലേഖനത്തില്‍ എഴുതുന്നു.

“ഹിന്ദുവിനോടുള്ള വിദ്വേഷം തമിഴ്നാട്ടില്‍ സ്വാഭാവികമാക്കി മാറ്റിയത് ഇവിആര്‍ എന്ന രാമസ്വാമി നായ്‌ക്കര്‍ എന്ന പെരിയാറാണ്. അത് തന്നെയാണ് സ്റ്റാലിന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നത്. ബ്രാഹ്മണരില്‍ നിന്നും താഴ്നന്ന ജാതിക്കാര്‍ അനുഭവിക്കേണ്ടി വന്ന അനീതികള്‍ക്കെതിരെ ഹിന്ദു ദൈവങ്ങളെ ചെരിപ്പ് കൊണ്ട് 70കളിലേ പെരിയാര്‍ അടിച്ചിരുന്നു. പണ്ടാണെങ്കില്‍ ഉദയനിധി സ്റ്റാലിന്‍ ഹിന്ദുക്കളെ മലേറിയ പരത്തുന്ന കൊതുകുകളോടും കോവിഡ് വൈറസിനോടും ഉപമിച്ചത് യാതൊരു എതിര്‍പ്പുമില്ലാതെ പോകുമായിരുന്നു. തമിഴ്നാട്ടില്‍ സനാതന ധര്‍മ്മം ഉയിര്‍ത്തെഴുന്നേക്കുന്നതിന്റെ ഉദാഹരണമാണ് ഉദയനിധി സ്റ്റാലിന് ലഭിയ്‌ക്കുന്ന തിരിച്ചടി”-അഭിജിത് മജുംദാര്‍ എഴുതുന്നു.

“ദ്രാവിഡസിദ്ധാന്തം എന്ന പാറക്കല്ലുകൊണ്ട് സനാതനധര്‍മ്മത്തെ എക്കാലത്തും നിശ്ശബ്ദമാക്കാന്‍ കഴിയില്ല. ഭാരതത്തിലെ മറ്റ് ഭാഗങ്ങളില്‍ എന്നതുപോലെ തമിഴ്നാട്ടിലും ഹിന്ദുത്വം വേദകാലം മുതലേ ഉണ്ട്. “- അഭിജിത് മജുംദാര്‍ ലേഖനത്തില്‍ പറയുന്നു.

തമിഴ്നാട്ടില്‍ ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തിന്‍ കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ചും അഭിജിത് മജുംദാര്‍ എഴുതിയിട്ടുണ്ട്. ഉദയനിധിയുടെ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുമെന്നും അത് ഉദയനിധിയുടെ വോട്ടില്‍ കുറവ് വരുത്തുമെന്നും ലേഖനം പറയുന്നു.

Tags: UdayanidhistalinEV Ramaswamy NaickerEVRTamil NaduAnnamalaiUdayanidhi StalinSanatanaDharmaSanatanDharmaPeriyar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

Kerala

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.