ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു. പാര്‍ത്ഥിബനൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കണ്ണകി (35) ആണ് മരിച്ചത്. പരമകുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് സംഭവം.
മറ്റൊരു സംഘര്‍ഷത്തില്‍ പരിക്കേറ്റ ഏതാനും യുവാക്കള്‍ തിങ്കളാഴ്ച രാത്രി വൈകി ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ എതിര്‍വിഭാഗക്കാരും എത്തി വീണ്ടും ആശുപത്രി വളപ്പില്‍ ഏറ്റുമുട്ടി. ഇതു തടയാന്‍ ശ്രമിക്കവെ കറുപ്പു രാജ എന്നയാള്‍ കണ്ണകിയെ ബലമായി തള്ളിയിടുകയായിരുന്നു. നില തെറ്റി പിന്നിലേക്ക് വീണ അവര്‍ക്ക് ഉടന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കറുപ്പു രാജയെ കണ്ടെത്താന്‍ പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
















