തിരുവനന്തപുരം :സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് നടന് ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലിക സാരാഭായി എന്നിവര്‍ മുഖ്യാതിഥികളായി.സെപ്തംബര്‍ 2 വരെയാണ് തലസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍.
ഓണത്തിന് കൊഴുപ്പേകാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസമാണ് വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളൊരുക്കിയിട്ടുളളത്.
ഓരോ ജില്ലയുടെയും സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ പരിഗണിച്ച് സജ്ജമാക്കിയിട്ടുള്ള വേദികള്‍ തനത് കേരളീയ കലാരൂപങ്ങള്‍ക്കും പരിപാടികള്‍ക്കും സാക്ഷ്യം വഹിക്കും. ജില്ലാ ഭരണകൂടവും വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമാണ് ജില്ലകളില്‍ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: