Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനേക വിശേഷതകള്‍ നിറഞ്ഞ ഹിമപ്രദേശം

നിരാകാരനായ പരമേശ്വരന് സൃഷ്ടിയിലെ വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനായി ശരീരധാരികളുടെ സഹകരണം ആവശ്യമായി വരുന്നു. ആ സഹായികള്‍ രണ്ടുതരത്തിലുള്ളവരാണ്. ഒന്ന് വിശിഷ്ടരും മറ്റേത് ശ്രേഷ്ഠരും. വിശിഷ്ടരായവരില്‍ ദേവശക്തികള്‍ ഉള്‍പ്പെടുന്നു. അവരെ പൊതുവായി മൂന്നുഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, പരിപാലകനായ വിഷ്ണു, പരിവര്‍ത്തനപ്രധാനി ശിവന്‍. ഇവരെ ദേവീരൂപത്തില്‍ സങ്കല്പിക്കുമ്പോള്‍ അവര്‍ തന്നെ ബ്രാഹ്മി, വൈഷ്ണവി, ശാംഭവി എന്ന് അറിയപ്പെടുന്നു. ഇവരുടെ വകഭേദങ്ങള്‍ പറയുകയാണെങ്കില്‍ മുപ്പത്തിമൂന്ന് കോടിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 06:41 pm IST
inSamskriti

ഈശ്വരന്റെ അവിനാശിയായ അംശമായതിനാല്‍ ജീവാത്മാവ് ദിവ്യവിഭൂതികളാല്‍ സമ്പന്നമാണ്. അതിന് ഈ വിഭൂതികള്‍ ബീജരൂപത്തില്‍ ജന്മനാ കിട്ടിയിട്ടുണ്ട്. അതില്‍ വികാസമാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിച്ച് വീണ്ടും ഈശ്വരത്വത്തില്‍ പ്രവേശിച്ച് ഈശ്വരനുതുല്യമായി തീരുവാനുള്ള സാദ്ധ്യത അടങ്ങിയിട്ടുണ്ട്. ഇത്രയും അത്ഭുതശക്തികളുടെയും ഇത്രയധികം സാദ്ധ്യതയുടെയും ഉടമയാണെങ്കിലും അതിന് തന്റെ സകലപ്രവര്‍ത്തികളും ശാരീരിക അവയവങ്ങളിലൂടെ തന്നെ ചെയ്യേണ്ടിവരുന്നു. ജീവാത്മാക്കളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എന്തുതന്നെ ആയാലും അവയെ സങ്കല്പം കൊണ്ട് മാത്രം പൂര്‍ണമാക്കുവാന്‍ സാധിക്കുന്നില്ല.  

ഇതിനുവേണ്ടി അതിന് ശാരീരിക അവയവങ്ങളും മാനസിക കഴിവുകളും ഉപയോഗിച്ചേ മതിയാവൂ. ഇവ രണ്ടും കൂടാതെ ക്രിയാത്മകമായ പ്രവര്‍ത്തനം സാദ്ധ്യമല്ല. ശരീരവും  പ്രാണനും വേര്‍തിരിക്കപ്പെട്ടാല്‍ ജീവാത്മാവ് തനിയെ അദൃശ്യലോകവാസിയായ ഒരു ചേതനാ സ്ഫുലിംഗം മാത്രമായി അവശേഷിക്കുമെന്നതാണ് സത്യം. ആത്മാവിന് ശരീരത്തെ കൂടാതെ ഒരു കാര്യവും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയില്ല.  

ഇക്കാര്യം പരബ്രഹ്മത്തെ സംബന്ധിച്ചും ബാധകമാണ്. അത് സര്‍വവ്യാപിയും വ്യവസ്ഥാപകനും ആയതിനാല്‍ നിരാകാരരൂപത്തില്‍ മാത്രമെ നിലകൊള്ളാന്‍ സാധിക്കുകയുള്ളു. പ്രതിമകള്‍ ധ്യാനത്തിനും ധാരണത്തിനും വേണ്ടി മാത്രമാണ് നിര്‍മ്മിക്കപ്പെടുന്നത്.  

നിരാകാരനായ പരമേശ്വരന് സൃഷ്ടിയിലെ വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനായി ശരീരധാരികളുടെ സഹകരണം ആവശ്യമായി വരുന്നു. ആ സഹായികള്‍ രണ്ടുതരത്തിലുള്ളവരാണ്. ഒന്ന് വിശിഷ്ടരും മറ്റേത് ശ്രേഷ്ഠരും. വിശിഷ്ടരായവരില്‍ ദേവശക്തികള്‍ ഉള്‍പ്പെടുന്നു. അവരെ പൊതുവായി മൂന്നുഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, പരിപാലകനായ വിഷ്ണു, പരിവര്‍ത്തനപ്രധാനി ശിവന്‍. ഇവരെ ദേവീരൂപത്തില്‍ സങ്കല്പിക്കുമ്പോള്‍ അവര്‍ തന്നെ ബ്രാഹ്മി, വൈഷ്ണവി, ശാംഭവി എന്ന് അറിയപ്പെടുന്നു. ഇവരുടെ വകഭേദങ്ങള്‍ പറയുകയാണെങ്കില്‍ മുപ്പത്തിമൂന്ന് കോടിയാകും.  

കോടി എന്ന വാക്ക് ശ്രേണി എന്ന അര്‍ത്ഥത്തിലും കോടി എന്ന കണക്കിന്റെ അര്‍ത്ഥത്തിലും പ്രയോഗിക്കപ്പെടുന്നു. ദേവതകള്‍ മുപ്പത്തി മൂന്ന് കോടിയാണോ എന്ന വാദവിവാദത്തിലൊന്നും പെടാതെ അവര്‍ വളരെ പേര്‍ ഉണ്ടെന്നും അവരുടെതായ ജോലി നിര്‍വഹിക്കുന്നുണ്ടെന്നും മനസ്സിലാക്കിയാല്‍ മതി. ദേവതകള്‍ക്ക് ധര്‍മ്മത്തിന്റെ സംരക്ഷണം അധര്‍മ്മത്തിന്റെ ഉന്മൂലനം എന്നീ രണ്ടു ജോലികളാണുള്ളത്. ശരീരവും ഇതുതന്നെയാണ് ചെയ്യുന്നത്. ഉപയോഗപ്രദമായവയെ വായ, നാസിക ഇത്യാദികളിലൂടെ ഗ്രഹിച്ചു ഉള്‍ക്കൊള്ളുകയും ചവറുകളെ മലം, മൂത്രം, വിയര്‍പ്പ് മുതലായ രൂപത്തില്‍ പുറത്തേക്ക് ബഹിഷ്‌കരിക്കുകയും ചെയ്യുന്നു. ജോലി നടക്കുന്നിടത്ത് ചപ്പുചവറുകളും ഉണ്ടാകുന്നു. മെഷീനുകളിലും ഇതു തന്നെ നടന്നുകൊണ്ടിരിക്കുന്നു. അവ ഊര്‍ജം ആവശ്യപ്പെടുകയും മാലിന്യത്തെ പുറത്തേക്കു തള്ളുകയും ചെയ്യുന്നു. സൃഷ്ടിയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ രണ്ട് പ്രവര്‍ത്തികള്‍ക്കുമായി ഈശ്വരന്റെ ഇച്ഛക്കനുസരിച്ച് ദേവശക്തികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ സദ്പ്രവര്‍ത്തികളുടെ വര്‍ദ്ധനവും ദുഷ്പ്രവര്‍ത്തികളുടെ ഉന്മൂലനവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയുടെ സന്തുലിതാവസ്ഥ ഇപ്രകാരം നിലനില്ക്കുന്നു.

( ഗായത്രി പരിവാര്‍ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീരാം ശര്‍മ ആചാര്യ രചിച്ച ‘ദേവാത്മാ ഹിമാലയം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

9446042042  

Tags: himalayaഹിമാലയന്‍ യോഗിഗായത്രി പരിവാര്‍Hindu Dharmaആത്മീയത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

പുതിയ വാര്‍ത്തകള്‍

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.