ഇന്നു ഭൂരിപക്ഷ സമുദായത്തില്‍ കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്വന്തം സംസ്‌കാരത്തോടു പുലര്‍ത്തുന്ന നിസംഗതയാണ്. മറ്റ് മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വരും തലമുറയ്‌ക്ക് വ്യവസ്ഥാപിതമായി പകര്‍ന്നുനല്കുമ്പോള്‍, ഭൂരിപക്ഷസമൂഹത്തിലെ ഭൂരിഭാഗവും സ്വന്തം വേരുകളെക്കുറിച്ച് അജ്ഞരോ നിസംഗരോ ആണ്.
ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും നമുക്ക് വിലയിരുത്താം:
1. ആചാരങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഹൈന്ദവര്‍ക്ക് ഹിന്ദുധര്‍മ്മം എന്നത് ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിലും, ക്ഷേത്രദര്‍ശനം നടത്തുന്നതിലും മാത്രം ഒതുങ്ങുന്നു. ദീപാവലിയോ ഓണമോ വിഷുവോ ആഘോഷിക്കുമ്പോള്‍ കിട്ടുന്ന ബാഹ്യമായ സന്തോഷത്തിനപ്പുറം, ഭാരതീയ ദര്‍ശനങ്ങളുടെയോ ആത്മീയ മൂല്യങ്ങളുടെയോ ആഴം മനസിലാക്കാന്‍ പലരും ശ്രമിക്കുന്നില്ല. സനാതന ധര്‍മ്മത്തിന്റെ അന്തസത്ത എന്താണെന്ന് മക്കള്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കാത്തത് ഈ നിസംഗത മൂലമാണ്.
2. ജാതീയവും പ്രാദേശികവുമായ വിഘടനം
ഹിന്ദുസമൂഹം ഒന്നിക്കുന്നതിന് തടസമാകുന്നു. ജാതി, ഭാഷ, പ്രാദേശിക ചിന്താഗതികള്‍ എന്നിവ ഇതിനുകാരണമാണ്. മഹത്തായ സനാതന ധര്‍മ്മത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധ്യത്തേക്കാള്‍, സ്വന്തം ജാതിക്കോ സംഘടനയ്‌ക്കോ പ്രാധാന്യം നല്കുമ്പോള്‍ സാമൂഹികമായ ഒത്തൊരുമ നഷ്ടപ്പെടുന്നു. ഇത് ഒടുവില്‍ ധര്‍മ്മകാര്യങ്ങളിലുള്ള നിസംഗതയിലേക്ക് വഴിമാറുന്നു.
3. വികേന്ദ്രീകൃത സ്വഭാവവും അതിന്റെ ദുരുപയോഗവും
ഹൈന്ദവധര്‍മ്മത്തിന് ഒരു പ്രവാചകനോ, ഒരു വിശുദ്ധ ഗ്രന്ഥമോ, കേന്ദ്രീകൃത നേതൃത്വമോ അല്ല ഉള്ളത്. ഇതു നല്കുന്ന സ്വാതന്ത്ര്യമാണ് ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം. എന്നാല്‍ ആധുനിക കാലത്ത് ഈ സ്വാതന്ത്ര്യം പലപ്പോഴും അച്ചടക്കമില്ലായ്‌മയായും നിസംഗതയായും മാറുകയാണ് ചെയ്യുന്നത്. ‘എങ്ങനെ ജീവിച്ചാലും ഞാന്‍ സനാതനധര്‍മ്മിയാണ്’ എന്ന തെറ്റായ ചിന്താഗതി, അടിസ്ഥാനപരമായ കടമകളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ആളുകളെ അകറ്റുന്നു.
ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് തുടങ്ങണം: പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതിന് മുന്‍പ്,സ്വന്തം സംസ്‌കാരത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വശങ്ങള്‍ കുട്ടികള്‍ക്ക് ലളിതമായി പറഞ്ഞുകൊടുക്കുന്ന ‘ബാലസംസ്‌കാര കേന്ദ്രങ്ങള്‍’ എല്ലാ പ്രദേശങ്ങളിലും സജീവമാകണം.
ആത്മീയ ഗ്രന്ഥങ്ങളുടെ വായന: ഭഗവദ്ഗീതയും രാമായണവും കേവലം പൂജാമുറിയില്‍ വയ്‌ക്കാനുള്ളതല്ല, മറിച്ച് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന ബോധ്യം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കണം.
സാമൂഹിക കൂട്ടായ്‌മകള്‍: ആഴ്ചയിലൊരിക്കല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതും ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതുമായ ശീലം (Satsang) പ്രോത്സാഹിപ്പിക്കണം.
9447766980
















