Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സെമിനാര്‍ കൂടുതല്‍ വിവാദത്തിലേക്ക്; ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍

ഇടത് വേദികളില്‍ സ്ഥാനം പിടിച്ചിരുന്ന മുസ്ലിം വനിതാ നേതാക്കള്‍ക്ക് വേദിയില്‍ സ്ഥാനം നല്‍കാത്തത് വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 09:22 pm IST
in Kerala

കോഴിക്കോട്: പൊതു സിവില്‍ നിയമത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍. എന്നാല്‍ വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി മാറ്റംവരുത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സഭാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.  

പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും മതത്തില്‍ മാറ്റം വരുത്തേണ്ടത് തുറന്ന ചര്‍ച്ചയിലൂടെ വേണമെന്നുമായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞത്. ലിഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം. എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാകണം പരിഷ്‌കരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.  

എന്നാല്‍ ലിംഗസമത്വം, വ്യക്തിനിയമം  എന്നീ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ ഏക അഭിപ്രായം. വ്യക്തിനിയമം ദൈവികമാണെന്നും അതില്‍ കൈകടത്താന്‍ സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നുമായിരുന്നു സെമിനാറില്‍ സംസാരിച്ച ടി.കെ. അഷറഫിന്റെ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) വാദം.  

മുസ്ലിം സംഘടനകള്‍ക്ക് പോലും വ്യക്തിനിയമത്തില്‍ കൈവയ്‌ക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്ക് തുല്യത എന്നത് അവകാശം നിഷേധിക്കലല്ല. സ്ത്രീക്ക് തുല്യ അളവില്‍ സ്വത്ത് നല്‍കാത്തത് അവകാശ നിഷേധമല്ല. മറിച്ച് പുരുഷന്‍ സ്ത്രീയുടെ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് ബാധ്യത കുറയ്‌ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് അദ്ദേഹം അവകാശപ്പെട്ടു.  

സംവരണ കാര്യത്തില്‍ പരമാവധി 50 ശതമാനം എന്ന പരിധി മറികടന്ന് 69 ശതമാനമെന്നാക്കി മാറ്റി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി അണ്ണാദുരെയുടെ മാതൃകയില്‍ പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന 14 സംസ്ഥാനങ്ങള്‍ മാതൃക കാണിക്കണമെന്ന് എംഇഎസ് നേതാവ് ഡോ. ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.  

മുക്കം ഉമ്മര്‍ ഫൈസി (സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ), സി. മുഹമ്മദ് ഫൈസി (കേരള മുസ്ലിം ജമാഅത്ത്), ടി.പി. അബ്ദുല്ലക്കോയ മദനി (കെഎന്‍എം പ്രസിഡന്റ്), സി.പി. ഉമ്മര്‍ സുല്ലമി (മര്‍കസ് ദുവ ജന. സെക്രട്ടറി), ഫാ. ജന്‍സണ്‍ മോണ്‍സിലോര്‍ പുത്തന്‍വീട്ടില്‍ (ലത്തീന്‍ സഭ, കോഴിക്കോട് രൂപത),  റവ. ഡോ. ടി.എ. ജെയിംസ് (സിഎസ്‌ഐ), ഫാ. ജോസഫ് കളരിക്കല്‍ (താമരശ്ശേരി രൂപതി) എന്നിവരും പങ്കെടുത്തു. കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. എളമരം കരീം, എം.വി. ശ്രേയംസ് കുമാര്‍, ജോസ് കെ. മാണി, ഇ.കെ. വിജയന്‍, സന്തോഷ് അരയാക്കണ്ടി, പുന്നല ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ഇടത് വേദികളില്‍ സ്ഥാനം പിടിച്ചിരുന്ന മുസ്ലിം വനിതാ നേതാക്കള്‍ക്ക് വേദിയില്‍ സ്ഥാനം നല്‍കാത്തത് വിവാദമായിരുന്നു.

Tags: സ്ത്രീ സ്വാതന്ത്ര്യംcpmമുസ്ലീംUniform Civil Codeലിംഗസമത്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.