ഒരു കാലത്ത് ബോളിവുഡിലെ ഡ്രീം ഗേളായിരുന്നു അതിസുന്ദരിയായ ഹേമമാലിനി. അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടി.
സൗന്ദര്യം കൊണ്ടും നൃത്തവൈഭവം കൊണ്ടും അഭിനയത്തിലും തിളങ്ങിയ നടി പില്ക്കാലത്ത് ബി ജെ പിയിലൂടെ രാഷ്ട്രീയത്തില്‍ കടന്ന് എം പിയുമായി.
ഇപ്പോള്‍ നടി നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയായിട്ടുളളത്. സിനിമാ ചിത്രീകരണത്തിനിടെ ഒരു രംഗത്തിനായി സാരിയില്‍ പിന് കുത്തരുതെന്ന് സംവിധായകന് ആവശ്യപ്പെട്ടതായാണ് നടി വെളിപ്പെടുത്തിയത്. പിന് കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് താഴെ പോകെമെന്ന് പറഞ്ഞപ്പോള്‍ അതാണ് വേണ്ടതെന്നായിരുന്നു സംവിധായകന്റെ മറുപടി.
സത്യം ശിവം സുന്ദരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ വേഷം രാജ് കപൂര്‍ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും നടി പറഞ്ഞു. ഹേമമാലിനി ഈ സിനിമ ചെയ്യാന്‍ സാധ്യതയില്ലെന്നും എന്നാല്‍ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് രാജ് കപൂറിന് താത്പര്യമുണ്ടായിരുന്നതുമായാണ് നടി വെളിപ്പെടുത്തിയത്. രാജ് കപൂറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത തന്റെ അമ്മയും സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടെന്ന തീരുമാനത്തെ പിന്തുണച്ചെന്നും നടി പറഞ്ഞു. പിന്നീട് സീനത്ത് അമന് അവതരിപ്പിച്ച കഥാപാത്രം വന്‍ ഹിറ്റായി മാറി.
ഭര്‍ത്താവ് ധര്‍മ്മേന്ദ്ര, പെണ്മക്കളായ ഇഷയെയും അഹാനയെയും കുറിച്ചും നടി അഭിമുഖത്തില്‍ പ്രതികരിച്ചു. കുട്ടികളെ നന്നായി വളര്‍ത്താന്‍ കഴിഞ്ഞെന്നും ധര്‍മ്മേന്ദ്ര എപ്പോഴും കൂടെയുണ്ടായിരുന്നെന്നും ഹേമമാലിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: