Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരം; സിനിമാ മേഖലയില്‍ സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി കാണുന്ന പ്രവണതയെന്ന് സംവിധായകന്‍ ജയരാജ്

അതുപോലെ തന്നെയാണ് ഭാരതത്തിന്റെ യോഗയും. ഭാഷയും, യോഗയും പോലെ മൂല്യവത്തായ വിഷയങ്ങള്‍ ഗോകുലങ്ങളിലൂടെ പഠിപ്പിക്കപ്പെടണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 01:23 pm IST
in Parivar

കോട്ടയം: സംസ്‌കാരത്തെക്കുറിച്ചുള്ള പ്രമേയങ്ങള്‍ ചലച്ചിത്രമാക്കുന്നതിന്റെപേരില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നുവെന്ന് സംവിധായകന്‍ ജയരാജ്. സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി സിനിമാമേഖലയിലുള്ളവര്‍ കാണുന്ന പ്രവണത കൂടിവരുന്നു. എന്നാല്‍ താന്‍ അറിഞ്ഞ സംസ്‌കാരത്തെ ഉള്‍ക്കൊണ്ട് മാത്രമേ തനിക്ക് സിനിമ എടുക്കാനാവൂ. ആര് വിമര്‍ശിച്ചാലും അത്തരം സിനിമകള്‍ മാത്രമേ എടുക്കൂ. ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരമാണ്. ആ സംസ്‌കാരത്തെ നിലനിര്‍ത്തുന്നതിന്, പരിപോഷിപ്പിക്കുന്നതിന് വരുംതലമുറയെ സജ്ജരാക്കുന്ന പ്രവര്‍ത്തനം ബാലഗോകുലം ഇനിയും തുടരണം.  

മുതിര്‍ന്നവരായ നാം കുട്ടികളെ കണ്ട് പഠിക്കേണ്ടതുണ്ട്. ഏതവസ്ഥയിലും സന്തോഷംതുളുമ്പുന്ന കുഞ്ഞുങ്ങള്‍. മനസ്സില്ലാത്ത അവസ്ഥയാണ് അവരുടേത്. ഉത്സകണ്ഠകളും ആകുലതകളുമില്ലാതെ ഇന്നില്‍മാത്രം ജീവിക്കുന്ന അവസ്ഥ. ഒരു കുഞ്ഞിനെ സംരക്ഷിക്കുക എന്നാല്‍ ഒരു സംസ്‌കാരം സംരക്ഷിക്കുക എന്നാണ് അര്‍ത്ഥം. ഇന്ന് ലോകം ചാറ്റ് ജി.പി.റ്റി.യുടെ പിറകേയാണ്. ഏതൊരു കാര്യത്തിനും ചാറ്റ് ജി.പി.റ്റി.യുടെ പക്കല്‍ മറുപടിയുണ്ടെന്നാണ് പറയപ്പെടുന്നത്. എനിക്ക് പറയുവാനുള്ളത് അതിലേറെ നമ്മുടെ ഭാഗവതത്തിലും മഹാഭാരതത്തിലും ഉണ്ടെന്നാണ്. അവയുടെ പഠനത്തില്‍ ഏതൊന്നിനേക്കാളും സാധ്യതകളുണ്ട്.

ഭാഷയാണ് എല്ലാം. ഭാഷ ഇല്ലെങ്കില്‍ ഓരോരുത്തരും അന്യരാണ്. ഭാഷയുടെ സംരക്ഷണം പ്രധാനമാണ്. അതുപോലെ തന്നെയാണ് ഭാരതത്തിന്റെ യോഗയും. ഭാഷയും, യോഗയും പോലെ മൂല്യവത്തായ വിഷയങ്ങള്‍ ഗോകുലങ്ങളിലൂടെ പഠിപ്പിക്കപ്പെടണം. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഒരു പ്രക്രിയയാണ് കുട്ടികളെ ഉത്തമരായി വളര്‍ത്തിയെടുക്കുക എന്നത്. അതില്‍ ലോകത്തിന് മാതൃകയായി ബാലഗോകുലത്തെ ഇനിയും വളര്‍ത്തിയെടുക്കേണ്ടതാണെന്ന് ജയരാജ് പറഞ്ഞു.

കപട ബുദ്ധിജീവികളാണ് ജയരാജിന്റേത് പോലുള്ള മഹത്തായ ചലച്ചിത്ര സൃഷ്ടികളെ വിമര്‍ശിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗദ്ധന്‍ എസ്. ആദികേശവന്‍ പറഞ്ഞു. അത്തരക്കാരുടെ കൂത്തരങ്ങാണ് ഇപ്പോള്‍ കേരളം. പൈതൃകത്തിലധിഷ്ഠിതമായ പുരോഗമനം കാംക്ഷിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇവിടെ ഉണ്ട്. ബാലഗോകുലം പോലുള്ള സംഘനകളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ മാറ്റം വെളിവായിത്തുടങ്ങിയിരിക്കുന്നു. ഇനിയുള്ള കാലഘട്ടത്തില്‍ സാംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സൃഷ്ടികള്‍ ഇവിടെ ആദരിക്കപ്പെടുകതന്നെ ചെയ്യും.  

ശ്രീകൃഷ്ണനും ശ്രീരാമനുമില്ലാതെ ഭാരതത്തിന്റെ ദേശീയതാ സങ്കല്‍പം പൂര്‍ണ്ണമാവുകയില്ല. കൃഷ്ണന് ഒരു പ്രണാമം ചെയ്താല്‍ 10 അശ്വമേധത്തിന് തുല്യമാണ്, ഭഗവാന്‍ ശ്രീകൃഷ്ണനെ ആദര്‍ശപുരുഷനായി കണ്ടുകൊണ്ടുള്ള ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. 1700 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം ഭാരതത്തെ വീണ്ടും ഉറ്റുനോക്കുകയാണ്. ഇന്ന് ഭാരതം അതിന്റെ  പുനരുത്ഥാന ഘട്ടത്തിലാണ്. സാമ്പത്തിക രംഗം ജനകീയവും സുസജ്ജവുമായിരിക്കുന്നു. സാമ്പത്തിക ശക്തിയോടൊപ്പം നമ്മുടെ പാരമ്പര്യത്തെ സംബന്ധിച്ച വികാരം കൂടിയുണ്ടായാലേ വികാസം കൈവരൂ. ഭാരതത്തിന്റെ പൈതൃകത്തിലൂന്നിക്കൊണ്ട് വളരാന്‍, പുരോഗതി കൈവരിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്നതിന് ബാലഗോകുലത്തിന് സാധിക്കണം. ആദികേശവന്‍ പറഞ്ഞു.  

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.  ആര്‍.എസ്.എസ്. പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യ പ്രഭാഷണം നടത്തി. പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ബി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.

Tags: യോഗംഎബിവിപിസംസ്ഥാനRajeev ChandrasekharബാലഗോകുലംJayarajരാജീവ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.