Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ വ്യാപക അക്രമം; കൊള്ളിവയ്‌പ്പും ബൂത്ത് പിടിത്തവും; അഭയം തേടി സിപിഎമ്മുകാര്‍ ഗവര്‍ണര്‍ക്കു മുന്നില്‍; തെരുവിലിറങ്ങി സി.വി.ആനന്ദബോസ്

ഇന്നത്തെ അക്രമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് അടക്കം മൂന്നോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 10:38 am IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ വ്യാപക അക്രമം. പ്രചാരണ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായി പോളിങ് ദിനത്തിലും അക്രമം കത്തിക്കയറുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂണ്‍ 9 മുതല്‍ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളില്‍ ബംഗാളില്‍ കൊല്ലപ്പെട്ടത്. ഇന്നത്തെ അക്രമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് അടക്കം മൂന്നോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  

73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തില്‍ പരം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നു എന്ന അപൂര്‍വതയുമുണ്ട്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00 മണിക്കാണ് അവസാനിക്കുന്നത്. തൃണമൂലുകാരുടെ ആക്രമണത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ അഭയം തേടി എത്തി. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ് വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. നോര്‍ത്ത് 24 പര്‍ഗാനയിലെ ബസുദേബ്പുരിലെത്തിയ ഗവര്‍ണര്‍ക്ക് മുന്നില്‍, അക്രമങ്ങളില്‍ ആവലാതികളുമായി സിപിഎം നേതാക്കള്‍ വീണ്ടും എത്തി. അവരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേട്ട ഗവര്‍ണര്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് അറിയിച്ചു.

തിരഞ്ഞെടുപ്പിനിടെ കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പോള്‍ ചെയ്ത വോട്ടുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയുമായി കുതിരപ്പുറത്ത് വന്ന അജ്ഞാതന്‍ കടന്നുകളഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കടകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ചില്‍ കഴിഞ്ഞ രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ വീടുകള്‍ തകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി അക്രമങ്ങള്‍ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജില്ലാ പരിഷത്തുകളിലേക്ക് 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലേക്ക് 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലേക്ക് 63, 229 സീറ്റുകളിലുമാണ് 5.67 കോടി വരുന്ന സമ്മതിദായകര്‍ വിധിയെഴുതുന്നത്. ഫലപ്രഖ്യാപനം 11-ന് ഉണ്ടാവും. ബി.ജെ.പി., സി.പി.എം.-കോണ്‍ഗ്രസ് സഖ്യം എന്നിവയാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തുള്ളത്.

Tags: violenceതൃണമൂല്‍ കോണ്‍ഗ്രസ്പശ്ചിമ ബംഗാള്‍സിവി ആനന്ദബോസ്election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.