തിരുവനന്തപുരം: അന്തരിച്ച പ്രശ്സത ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് അനുശോചന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. കെ എം വാസുദേവന്‍ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങള് ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയ്ക്കും പരിശ്രമങ്ങള്‍ക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
ട്വീറ്റിന്റെ പൂര്‍ണരൂപം-
ശ്രീ കെ എം വാസുദേവന്‍ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങള് ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയ്ക്കും പരിശ്രമങ്ങള്‍ക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: