Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ; ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി

ഷാങ്ഹായ് സഹകരണ സംഘടനയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എസ്സിഒയുടെ ബഹുമുഖ സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 04:10 pm IST
inIndia

ന്യൂദല്‍ഹി : ഭീകരവാദം മേഖലാതല, ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിപത്തിനെ ഒരുമിച്ച് നേരിടണമെന്ന് അദ്ദേഹം ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ) രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുണ്ട്. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങള്‍ മടിക്കരുതെന്നും  പാകിസ്ഥാനെ പേരെടുത്ത് പറയാതം എസ്‌സിഒ വെര്‍ച്വല്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങളുടേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്നതിനോ തീവ്രവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ അഫ്ഗാനിസ്ഥാന്റെ ഭൂമി ഉപയോഗിക്കാതിരിക്കേണ്ടത് ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ നിലനില്‍ക്കുന്ന ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഭക്ഷ്യ, ഇന്ധന, വളം പ്രതിസന്ധി വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, യുറേഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള ഒരു പ്രധാന വേദിയായി ഷാങ്ഹായ് സഹകരണ സംഘടന  ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായ് സഹകരണ സംഘടനയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന  നിലയില്‍ എസ്സിഒയുടെ ബഹുമുഖ സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. സംഘടനയിലെ സഹകരണത്തിനായി ഇന്ത്യ അഞ്ച് പുതിയ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ട്.സ്റ്റാര്‍ട്ടപ്പുകളും പുത്തന്‍ ആശയങ്ങളും പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, പങ്കിടുന്ന ബുദ്ധ പൈതൃകം എന്നിവയാണ് അത്.

എസ്സിഒ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി യുവ ശാസ്ത്രജ്ഞ സമ്മേളനം, എഴുത്തുകാരുടെ സമ്മേളനം, സ്റ്റാര്‍ട്ടപ്പ് ഫോറം, യുവജന സമിതി തുടങ്ങി നിരവധി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ സംവിധാനങ്ങള്‍ എസ്സിഒ രാജ്യങ്ങളിലെ യുവാക്കളുടെ സാധ്യതകള്‍ വിപുലീകരിക്കാനും അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു. എസ്സിഒയുടെ നവീകരണത്തിനുമുള്ള നിര്‍ദേശങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അംഗരാജ്യങ്ങളായ ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ  ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.ഇറാന്‍, ബെലാറസ്, മംഗോളിയ എന്നിവയെ നിരീക്ഷക രാജ്യങ്ങളായി ക്ഷണിച്ചിട്ടുണ്ട്. സംഘടന പാരമ്പര്യമനുസരിച്ച്  അധ്യക്ഷത വഹിക്കുന്ന രാജ്യത്തിന്റെ അതിഥിയായി തുര്‍ക്ക്‌മെനിസ്ഥാനെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന സമര്‍ഖണ്ഡ് ഉച്ചകോടിയില്‍ ഇന്ത്യ എസ്സിഒയുടെ ചാക്രിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

Tags: narendramoditerrorismmodipakistanപ്രധാനമന്ത്രിസഹകരണംസമ്മേളനംഷാങ്ഹായി സഹകരണ സംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.