തിരുവനന്തപുരം: കാപ്പ കേസിൽ കുടുക്കി ജയിലിലടച്ച തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭാര്യ നൽകിയ ഹർജിയെ തുടർന്നാണ് കോടതി വിധി.
വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ ആര്‍. സുഗതനെ രാത്രി വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങളായിരുന്നു. കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാനും നീക്കമുണ്ടായിരുന്നു.
സുഗതനെതിരെ പന്ത്രണ്ട് കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അതില്‍ അഞ്ച് വധശ്രമകേസുകളാണ് ചുമത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത് മണ്ഡലത്തില്‍ നടത്തിയ അഴിമതിക്കെതിരെ സുഗതന്റെ നേതൃത്വത്തില്‍ നിരന്തരം സമരം നടത്തിയിരുന്നു. ഈ സമരങ്ങള്‍ക്കെതിരെ എടുത്ത കേസുകളെല്ലാം കാപ്പ കേസില്‍ ഉള്‍പ്പെടുത്തി.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ സുഗതന്‍ വിജയിച്ചത് വി.കെ. പ്രശാന്തിനെ ഞെട്ടിച്ചിരുന്നു. കൂടാതെ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് പിന്നില്‍ സുഗതന്‍ പ്രധാന പങ്ക് വഹിച്ചെന്നാണ് വി.കെ. പ്രശാന്ത് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. അന്ന് മുതല്‍ എസ്എച്ച്ഒ വിപിനുമായി ചേര്‍ന്ന് സുഗതനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടിയുടെ മൈക്ക് രാത്രി 10 മണിക്ക് തന്നെ എസ്എച്ച്ഒ ഓഫ് ചെയ്യിപ്പിച്ചു. എന്നാല്‍ വി.കെ. പ്രശാന്തിന്റെ പ്രചരണ പരിപാടിയുടെ മൈക്ക് പത്ത് മണി കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിനെതിരെ എസ്എച്ച്ഒയുമായി സുഗതന്‍ വാക്ക് തര്‍ക്കമായി. അന്ന് എസ്എച്ച്ഒ പറഞ്ഞത് വാളമീനിനെ പിടിക്കുന്നത് പോലെ സുഗതനെ ഞാന്‍ പിടിക്കുമെന്ന്. അന്നത്തെ തിരക്കഥയാണ് വീട്ടുവളപ്പില്‍ വെടിവയ്‌പ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുഗതനെ പിടികൂടിയത്.
















