Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പശുക്കളില്‍ ‘സൈലേറിയ’ പടരുന്നു; ആശങ്കയില്‍ കര്‍ഷകര്‍

പശുക്കളില്‍ സൈലേറിയ എന്ന അപൂര്‍വ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കര്‍ഷകര്‍. പൂര്‍ണ ആരോഗ്യമുള്ള പശുക്കള്‍ പെട്ടെന്ന് ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗ ലക്ഷണം. എല്ലെരിച്ച് ഇവ വളരെ വേഗം ക്ഷീണിക്കുകയാണ്. ഭക്ഷണം കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളില്‍ നിന്ന് പാലിന്റെ അളവ് ഗണ്യമായി കുറയുന്നത് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 08:29 pm IST
inAlappuzha
syleriya

syleriya

അമ്പലപ്പുഴ:  പശുക്കളില്‍ സൈലേറിയ എന്ന അപൂര്‍വ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കര്‍ഷകര്‍. പൂര്‍ണ ആരോഗ്യമുള്ള പശുക്കള്‍ പെട്ടെന്ന് ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗ ലക്ഷണം. എല്ലെരിച്ച് ഇവ വളരെ വേഗം ക്ഷീണിക്കുകയാണ്. ഭക്ഷണം കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളില്‍ നിന്ന്  പാലിന്റെ അളവ് ഗണ്യമായി കുറയുന്നത് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ദിനം പ്രതി ലഭിച്ചുകൊണ്ടിരുന്ന പാലിന്റെ അളവ് പകുതിയില്‍ താഴെയാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഏകദേശം മൂന്നു മാസം മുന്‍പ് ചിലയിടങ്ങളില്‍ ചെറിയ രീതിയിലാരംഭിച്ച സൈലേറിയ എന്ന രോഗം ഇപ്പോള്‍ പല സ്ഥലത്തും വ്യാപകമായിരിക്കുകയാണ്.പശുക്കളുടെ രക്തസാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് മൃഗ സംരക്ഷണ വകുപ്പ് ഈ രോഗം സ്ഥിരീകരിച്ചത്. രോഗം മൂര്‍ഛിച്ചാല്‍ വീണു പോകുന്ന പശുക്കള്‍ക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. കൃത്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ മൃഗ സംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നാണ് പല ക്ഷീരകര്‍ഷകരും പറയുന്നത്.പാലിന്റെ അളവ് ഗണ്യമായി കുറയുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.  

കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ധനവുണ്ടായതു മൂലം നടുവൊടിഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പശുക്കളില്‍ ബാധിച്ചിരിക്കുന്ന ഈ അപൂര്‍വ രോഗം. 50 കിലോയുള്ള കാലിത്തീറ്റക്ക് 35 രൂപ വര്‍ധിച്ച് ഇപ്പോള്‍ 1,555 രൂപയായി വില.ഒന്നര മാസത്തിനുള്ളില്‍ കാലിത്തീറ്റക്കുണ്ടായ ഈ വര്‍ധനവിനിടെയാണ് ഇടിത്തീയായി പശുക്കളില്‍ സൈലേറിയ രോഗം പടരുന്നത്. കോവിഡിനു ശേഷം പശുക്കളില്‍ വ്യാപകമായി കുളമ്പ് രോഗം പടര്‍ന്നിരുന്നു. ഈ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തത് ക്ഷീര മേഖലയെ തളര്‍ത്തിയിരുന്നു.ഇതില്‍ നിന്ന് കരകയറിയ ക്ഷീര കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ കൂനിന്മേല്‍ കുരു പോലെ അടുത്ത പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മൃഗ സംരക്ഷണ വകുപ്പ് ഇതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.

Tags: keralaalappuzhacowസൈലേറിയ പടരുന്നു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.