കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 26ന് കൊല്ലത്ത് രണ്ട് പരിപാടികളില്‍ പങ്കെടുക്കും. അന്താരാഷ്‌ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട് സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാര്‍ സേ സമൃദ്ധി) പരിപാടി കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.
ഉച്ചയ്‌ക്ക് 2.45 മുതല്‍ 4.15 വരെയുള്ള പരിപാടിയില്‍ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിര്‍വഹിക്കും. പിന്നീടു മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് തിരിക്കും. അമ്മയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് വൈകിട്ട് അഞ്ചിനുള്ള പൊതുപരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.















