കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഇ ഡി.
ഇ ഡി റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ അന്വേഷിക്കാമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും, ഇതുസംബന്ധിച്ച ഫയലുകള്‍ ഡിജിപിക്ക് കൈമാറിയിട്ടില്ല. അന്വേഷിക്കാമെന്ന് അഡ്വ. ജനറല്‍ (എജി), അഡീഷണല്‍ എജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരില്‍ നിന്ന് മൂന്ന് നിയമോപദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്.
എന്നാല്‍, ഫയല്‍ ലഭിക്കാതെ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോഎന്നതിലും, ക്രൈംബ്രാഞ്ച് അന്വേഷണമാണോസാമ്പത്തിക കുറ്റകൃത്യ വിഭാഗ അന്വേഷണമാണോവേണ്ടത് എന്നതിലുംഡിജിപിക്ക് തീരുമാനിക്കാനായില്ല.
പിഎംഎല്‍എ സെക്ഷന്‍ 66 (2) പ്രകാരം കേസെടുക്കാന്‍ ആവശ്യമായ രേഖകള്‍ ഇ ഡി ഡിജിപിക്ക് നല്‍കിയിരുന്നു. സംസ്ഥാന പോലീസ് എഫ്‌ഐആറിടുകയാണെങ്കില്‍ അഴിമതി നിരോധന നിയമ പ്രകാരം ഇ ഡിക്ക് കേസ് റീ-രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാകും.
എഫ്‌ഐആര്‍ വൈകിയാല്‍ കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ഇ ഡി നീക്കം. കൂടാതെ, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇ ഡി.














