തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഭാരത ക്രിക്കറ്റ് ടീം തലസ്ഥാന നഗരം തിരുവനന്തപുരത്തെത്തി. മുന്‍നിര താരങ്ങളായ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തി. താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സ്റ്റേഡിയത്തിലെ അന്തിമ വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകീട്ട് 5.30ന് താരങ്ങള്‍ പരിശീലനത്തിനിറങ്ങും. വിന്‍ഡീസ് താരങ്ങള്‍ ഇന്നും നാളെയും പരിശീലനത്തിനെത്തില്ല. ശനിയാഴ്‌ച്ചയായിരിക്കും പരിശീലനത്തിനായി ഗ്രീന്‍ഫീല്‍ഡില്‍ വരിക.
മൂന്ന് മത്സര ഏകദിന പരമ്പരയ്‌ക്കും അഞ്ച് മത്സര ട്വന്റി20 പരമ്പരയ്‌ക്കുമായാണ് വിന്‍ഡീസ് ഭാരത പര്യടനത്തനെത്തിയിരിക്കുന്നത്. പര്യടനത്തിലെ അരങ്ങേറ്റ മത്സരമാണ് കാര്യവട്ടത്ത് നടക്കുക. രണ്ടാം ഏകദിനം ബുധനാഴ്‌ച്ച ഗോഹട്ടിയിലും മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഒക്ടോബര്‍ മൂന്നിന് മുള്ളന്‍പുരിലുമാണ് നടക്കുക.
















