Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

ശിവപ്രസാദ്‌ പിbyശിവപ്രസാദ്‌ പി
Sep 24, 2026, 07:11 am IST
inKerala

ആലപ്പുഴ: വിപുലീകൃത നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് മുഖം മിനുക്കാനിറങ്ങിയ സിപിഎമ്മിനെ വെട്ടിലാക്കി, പിബി അംഗം പിണറായി വിജയനും, സംസ്ഥാന സെക്രട്ടറിയേറ്റംഗം മുഹമ്മദ് റിയാസിനും എതിരെയുള്ള പോലീസ് അന്വേഷണം. ഉന്നത കമ്മറ്റികളില്‍ അംഗങ്ങളായവര്‍ വരെ അഴിമതിയിലും ഹവാലയിലും പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ സാധാരണക്കാരായ പാര്‍ട്ടി അണികളോട് തെറ്റുതിരുത്തലിനെ കുറിച്ച് എന്തുപറയുമെന്ന് ചോദ്യം ഉയരുന്നു. പിണറായി വിജയന്‍ അധികാരത്തിലിരുന്ന കാലയളവിലെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ലാവ്ലിന്‍ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടി വരെ നിരവധി ആരോപണങ്ങള്‍ നേരിട്ടു. ഇത്രയധികം ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും നേരിട്ട മറ്റൊരു സിപിഎം നേതാവില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ മകളും, പാര്‍ട്ടി നേതാവായ മരുമകനും ആരോപണങ്ങളില്‍ കുടുങ്ങി അന്വേഷണം നേരിടുന്നു. ഇക്കാലയളവില്‍ പിണറായി വിജയനെതിരെ എന്ത് തിരുത്തല്‍ നടപടിയുണ്ടായി എന്നും ചോദ്യമുയര്‍ന്നു. പാര്‍ട്ടിക്കതീതനായി വളരുകയും നിരന്തരം ആരോപണങ്ങള്‍ ഉയരുകയും ചെയ്തിട്ടും നേതൃത്വം കാഴ്ചക്കാരായി മാറിയെന്നും വിമര്‍ശനം ഉയരുന്നു.

സാധാരണ പാര്‍ട്ടിയംഗത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പതിവുള്ള പാര്‍ട്ടി, ഉന്നത നേതാവിന്റെ കാര്യത്തില്‍ മൗനം പാലിച്ചു. പിണറായി വിജയനെതിരായ അന്വേഷണം പാര്‍ട്ടിക്കെതിരായ നീക്കമെന്ന് പ്രഖ്യാപിച്ച് രാഷ്‌ട്രീയമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറിയടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇ ഡിയെ തെരുവില്‍ നേരിട്ട്, പാര്‍ട്ടിയെ സമൂഹമദ്ധ്യത്തില്‍ അപമാനിക്കാന്‍ അവസരമൊരുക്കിയ നേതൃത്വം വീണ്ടും അതേ മാര്‍ഗം സ്വീകരിക്കുകയാണെന്നാണ് വിമര്‍ശനം. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ജനവികാരത്തെ തണുപ്പിക്കാന്‍ ലഘുലേഖകളുമായി വീടുകള്‍ കയറിയിറങ്ങി നടത്തിയ അതേ അടവുനയമാണ് പിണറായിക്ക് വേണ്ടി സിപിഎം നടത്തുക.

അഴിമതിയില്‍ അന്വേഷണവിധേയനായ പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദ്യം ഉയരുന്നു. ആലപ്പുഴ ജില്ലയിലെ വിപുലീകൃത യോഗം 26, 27 തീയതികളില്‍ നടക്കും. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനതല വിശാല നേതൃയോഗത്തിന് ശേഷമുള്ള ആദ്യ ജില്ലാ നേതൃയോഗമാണിത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായി പക്ഷത്തിന് പാര്‍ട്ടിയില്‍ വ്യക്തമായ ആധിപത്യമുള്ളതിനാല്‍ നേതൃയോഗങ്ങള്‍ പിണറായി വിജയന് പിന്തുണ പ്രഖ്യാപിക്കലായി ഒതുങ്ങാനാണ് സാദ്ധ്യത. വിജലന്‍സ് അന്വേഷണവും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവും ഒഴിവാക്കി തുടക്കത്തിലേ ഒത്തുതീര്‍പ്പ് മനോഭാവം യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ടിപി കൊലക്കേസ്, പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ കേസ് എന്നിവയില്‍ ഉന്നതരിലേക്ക് അന്വേഷണം എത്താതെ ഒതുക്കിയതുപോലെയാകുമോ ഇപ്പോഴത്ത അന്വേഷണവും എന്നാണ് ചോദ്യം ഉയരുന്നത്.

Tags: CPM leadersagainst Pinarayi VijayanCorruption and hawala allegationsCPM leadership meetings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.