Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അണയാത്ത വെളിച്ചം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Sep 24, 2026, 06:31 am IST
inMain Article

ചിലരുടെ വിയോഗം ഒരു വ്യക്തിയുടെ നഷ്ടമല്ല. കാലത്തിന്റെ, സൗഹൃദത്തിന്റെ, സാംസ്‌കാരിക സ്മരണയുടെ വിടപറച്ചിലാണ്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിയോഗവും അങ്ങനെയാണ്.

എനിക്ക് സൂര്യകൃഷ്ണമൂര്‍ത്തി കലാകാരന്‍ മാത്രമായിരുന്നില്ല; വര്‍ഷങ്ങളായി ഹൃദയത്തോട് ചേര്‍ന്നുനിന്ന സുഹൃത്തായിരുന്നു. കലയുടെ ലോകത്തേക്ക് പല വാതിലുകളും തുറന്നുതന്ന മനുഷ്യന്‍. പരിചയമില്ലാത്തവരെ പരിചയക്കാരാക്കാനും പരിചയക്കാരെ സുഹൃത്തുക്കളാക്കാനും അദ്ദേഹത്തിന് അസാധാരണ കഴിവുണ്ടായിരുന്നു.

തൈക്കാട് ഗണേശത്തില്‍ കൃഷ്ണമൂര്‍ത്തിയെ കാണാന്‍ എത്രയോ തവണ പോയിട്ടുണ്ട്. ഓരോ സന്ദര്‍ശനവും സാധാരണ കൂടിക്കാഴ്ചയില്‍ ഒതുങ്ങിയില്ല. മടങ്ങുമ്പോള്‍ പുതിയൊരു മനുഷ്യനെ പരിചയപ്പെട്ടിട്ടുണ്ടാകും; പുതിയൊരു കഥ കേട്ടിട്ടുണ്ടാകും; പുതിയൊരു സാംസ്‌കാരിക അനുഭവം മനസ്സില്‍ ബാക്കിയായിട്ടുണ്ടാകും.

”ഇയാളെ അറിയാമോ?” എന്നു ചോദിച്ച് എത്രയോ പേരെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖരെയും. സൗഹൃദത്തിന്റെ വലയം എത്ര വിശാലമായിരുന്നുവെന്ന് അത്തരം ഓരോ പരിചയപ്പെടുത്തലുകളും ഓര്‍മ്മിപ്പിക്കുന്നു.

ഒരിക്കല്‍ അമേരിക്കയില്‍ ഒരുമിച്ചു യാത്ര ചെയ്ത അനുഭവം മനസ്സിലുണ്ട്. ഭൂമിശാസ്ത്രപരമായി ഏറെ അകലെയുള്ള ദേശത്തും കലയും മനുഷ്യബന്ധങ്ങളും എത്ര സ്വാഭാവികമായി സൂര്യകൃഷ്ണമൂര്‍ത്തിയെ ചുറ്റിപ്പറ്റിയിരുന്നുവെന്ന് ആ യാത്രയിലൂടെ അടുത്തറിയാനായി.

കലാകാരന്‍ എന്നതിലുപരി കലയുടെ സംഘാടകനായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ക്ക് വേദി വേണമെന്നു തിരിച്ചറിഞ്ഞു; ആ വേദി ഒരുക്കി. കലാസ്‌നേഹികള്‍ക്ക് നല്ല കല കാണണമെന്നു മനസ്സിലാക്കി; അവരെ ഒന്നിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ സൂര്യ ഫെസ്റ്റിവലിന് ഇത്രയും വലിയ സ്ഥാനം ലഭിച്ചതിനു പിന്നില്‍ ഈ ദര്‍ശനമുണ്ടായിരുന്നു.

സംഗീതം, നൃത്തം, നാടകം, ദൃശ്യകലകലയുടെ വിവിധ രൂപങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഒരു ഉത്സവത്തിനപ്പുറം വലിയൊരു സാംസ്‌കാരിക ദൗത്യമായി. കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കും ആ കലാസന്ദേശം അദ്ദേഹം എത്തിച്ചു.

കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും വലിയ പ്രത്യേകത വേദി ഒരുക്കിയതില്‍ മാത്രമായിരുന്നില്ല; കലാകാരന്മാരെ മനുഷ്യരായി സ്‌നേഹിച്ചതിലായിരുന്നു. കലാകാരനു പിന്നില്‍ ഒരു ജീവിതമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആ ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ക്ക് പ്രത്യേക ആഴമുണ്ടായിരുന്നു.

പറയാതെ പോയ വാക്ക്

സൂര്യകൃഷ്ണമൂര്‍ത്തിയെ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്നത് ഒരു ചെറിയ കാര്യമാണ്. ഗവര്‍ണറെ തന്റെ വീട്ടില്‍ കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.

ഞാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറോട് ഈ കാര്യം സംസാരിച്ചു. ഗവര്‍ണര്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലില്‍ ഒരു ഹിന്ദുസ്ഥാനി സംഗീത പരിപാടി കേള്‍ക്കാന്‍ ഗവര്‍ണര്‍ എത്താമെന്നായിരുന്നു ധാരണ. പക്ഷേ ആ കൂടിക്കാഴ്ച നടന്നില്ല.

കൃഷ്ണമൂര്‍ത്തി വീണ്ടും പറഞ്ഞു: ”ഇത്തവണ എന്തായാലും കൊണ്ടുവരണം.”
തൈക്കാട് ഗണേശത്തിലെ തന്റെ വീട്ടില്‍ ഗവര്‍ണറെ സ്വീകരിക്കണമെന്നത് അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ ആഗ്രഹമായിരുന്നു.

അവസാനമായി സൂര്യകൃഷ്ണമൂര്‍ത്തി ലോക്ഭവനില്‍ എത്തിയപ്പോഴും ഈ കാര്യം പറഞ്ഞു.
”ഇത്തവണ ഗവര്‍ണറെ കൊണ്ടുവരാം.” എന്ന് അദ്ദേഹത്തോട് പറയണമെന്ന് കരുതി. പക്ഷേ കഴിഞ്ഞില്ല.
പറയാന്‍ ബാക്കിവച്ച ആ വാക്കുകള്‍ മനസ്സില്‍ കടമായി നില്‍ക്കുന്നു.

സൂര്യകൃഷ്ണമൂര്‍ത്തി ഒരുക്കിയ എത്രയോ വേദികള്‍ ഇനിയും വ ഉയരും. കലാകാരന്മാര്‍ വരും. സംഗീതം ഒഴുകും. നൃത്തം അരങ്ങേറും. കൈയടികള്‍ ഉയരും.

പക്ഷേ ആ വേദിയുടെ പിന്നില്‍ നിന്ന് എല്ലാം ശ്രദ്ധിച്ചിരുന്ന ആ മനുഷ്യന്റെ സാന്നിധ്യം ഇനി ഉണ്ടാകില്ല. അതായിരിക്കും ഏറ്റവും വലിയ ശൂന്യത.

 

 

Tags: Soorya FestivalSoorya Krishnamoorthyസൂര്യകൃഷ്ണമൂര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

Kerala

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.