Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വായ്‌പാ തിരിച്ചടവ് തെറ്റിയ്‌ക്കാതെ അദാനി; 21,800 കോടി കൂടി അടച്ചു; ഓഹരി വിപണിയില്‍ അദാനി ഓഹരികള്‍ക്ക് പ്രിയം

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശ്വാസ്യതയില്‍ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ചെയ്തത് ഒരു ചെറിയ കാര്യമാണ്. വായ്‌പകള്‍ കൃത്യമായി തിരിച്ചടയ്‌ക്കുക എന്നത്. ഇതിലൂടെ ആവശ്യമായ മൂലധനം സമാഹരിക്കാന്‍ ശേഷിയുണ്ടെന്ന് അദാനി തെളിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 08:38 pm IST
inBusiness

മുംബൈ: ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശ്വാസ്യതയില്‍ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ചെയ്തത് ഒരു ചെറിയ കാര്യമാണ്. വായ്‌പകള്‍ കൃത്യമായി തിരിച്ചടയ്‌ക്കുക എന്നത്. ഇതിലൂടെ ആവശ്യമായ മൂലധനം സമാഹരിക്കാന്‍ ശേഷിയുണ്ടെന്ന് അദാനി തെളിയിക്കുകയായിരുന്നു.  

ഇപ്പോഴിതാ വീണ്ടും വായ്‌പാ തിരിച്ചടവായി 21,800 കോടി രൂപ(265 കോടി ഡോളര്‍)മുന്‍കൂറായി തിരിച്ചടച്ചിരിക്കുകയാണ് അദാനി. അദാനി ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികള്‍ക്ക് വേണ്ടി ഓഹരികള്‍ പണയം വച്ചെടുത്ത 17,700 കോടി രൂപയുടെ (215 കോടി ഡോളര്‍) വായ്‌പയും അംബുജ സിമന്‍റ്സ്  ഏറ്റെടുക്കാന്‍ വേണ്ടി എടുത്ത  5,700 കോടി രൂപയുടെ (70 കോടി ഡോളര്‍) വായ്‌പയുമാണ്  മുന്‍കൂറായി തിരിച്ചടച്ചിരിക്കുന്നത്.  

ഏപ്രില്‍ മാസത്തില്‍ മാര്‍ച്ച് മാസം ഓഹരികളിന്മേല്‍ എടുത്ത 7,374 കോടിയുടെ വായ്‌പ അദാനി തിരിച്ചടച്ചിരുന്നു. അതുപോലെ വാണിജ്യപേപ്പറുകളിന്മേല്‍ വാങ്ങിയിട്ടുള്ള 3650 കോടി രൂപയും ഏപ്രിലില്‍ തിരിച്ചടച്ചിരുന്നു.  ഏപ്രിലില്‍ തന്നെ മുന്‍ധാരണപ്രകാരം പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ തുറമുഖവും 1485 കോടി രൂപ നല്‍കി ഏറ്റെടുത്ത്  അദാനി വാക്ക് പാലിച്ചിരുന്നു. അതുപോലെ ഫിബ്രവരിയില്‍ എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്‌പാ തിരിച്ചടവായ 1500 കോടിയും മുന്‍കൂറായി അദാനി തിരിച്ചടച്ചിരുന്നു.  

ഇതോടെ നിക്ഷേപകര്‍ക്ക് അദാനി ഓഹരികളിന്മേലുള്ള ആശങ്ക പാടെ ഒഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച അദാനി ഓഹരികളായ അദാനി ട്രാന്‍സ്മിഷന്‍ 2.62 ശതമാനം ഉയര്‍ന്ന് 837.50 രൂപയും അദാനി വില്‍മര്‍ ഒരു ശതമാനം കയറി 433.85 രൂപയും അദാനി പവര്‍ 4.5 ശതമാനം കയറി 274.80 രൂപയും രേഖപ്പെടുത്തി.  

അദാനി ഓഹരികളിലെ സര്‍ക്യൂട്ട് പരിധി ഉയര്‍ത്തി ഓഹരി എക്സ്ചേഞ്ച്  

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചും അദാനി ഓഹരികളിലെ സര്‍ക്യൂട്ട് പരിധി(circuit limit) ഉയര്‍ത്തി. ഇതോടെ അദാനി ഓഹരികളുടെ വില ഒരു ദിവസം 10 ശതമാനം വരെ ഉയരുകയോ താഴുകയോ ചെയ്യാം. നേരത്തെ ഇതിന്റെ പരിധി അഞ്ച് ശതമാനം മാത്രമായിരുന്നു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍ എന്നീ ഓഹരികളുടെ സര്‍ക്ക്യൂട്ട് പരിധിയാണ് അഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി ഉയര്‍ത്തിയത്. അതേ സമയം അദാനി പവറിന്റെ സര്‍ക്യൂട്ട് പരിധി അഞ്ച് ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.  

വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാള്‍

മെയ് മാസത്തില്‍ അദാനി ലോകത്തിലെ 20 ശതകോടീശ്വരന്മാരില്‍ ഒരാളായി വീണ്ടും സ്ഥാനം പിടിച്ചു. ഇതിന് കാരണം അദാനി ഓഹരികളിലെ വില ഉയര്‍ന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം മൊത്തത്തില്‍ ഉയര്‍ന്നതിനാലാണ്.  

കഴിഞ്ഞ ജനുവരിയിലാണ് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് അദാനി ഗ്രൂപ്പ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നും ഓഹരിവില പെരുപ്പിച്ച് കാണിച്ച് പണം വായ്‌പയെടുക്കുന്നുവെന്നും മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലെ ചില കടലാസ് കമ്പനികള്‍ അദാനി ഗ്രൂപ്പില്‍ കള്ളപ്പണം ഇറക്കുന്നുവെന്നെല്ലാം ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നൊന്നായി തകരുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയെ വിമര്‍ശിക്കുന്നത് നിര്‍ത്തിയ മട്ടാണ്. 

Tags: അദാനി വില്‍മര്‍Rahul Gandhiഅദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിവായ്പബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്അദാനി പവര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.