Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തവും കാലാതീതവുമായ ശുദ്ധാവബോധ സാന്നിദ്ധ്യം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 11:00 pm IST
inSamskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

യമദേവന്‍ സാകൂതം എന്നെ നോക്കി നിഗൂഢമായി പുഞ്ചിരിച്ചു പറഞ്ഞു: ‘നിനക്കത് കിട്ടിപ്പോയി! ഇതാണ് ആത്മസാക്ഷാത്കാരത്തിന്റെ ആദ്യപടിയായ അനുഭവസിദ്ധമായ അറിവ്.’

ഉടനേതന്നെ രണ്ടാമത്തെപടി എന്താണെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. പെട്ടെന്നെനിക്ക് അതിനെപ്പറ്റി ഒരുള്‍വിളിയുണ്ടായി. ഞാനറിഞ്ഞ ഉള്ളുണര്‍വിന്റെ അമൂര്‍ത്തസാന്നിദ്ധ്യം എനിക്ക് അനുഭവവേദ്യമായ എല്ലാ വസ്തുക്കളില്‍ക്കൂടിയും ദര്‍ശിക്കുക എന്നതായിരിക്കണം അത്.

ഗുരുദേവന്‍പറഞ്ഞു.’അത് അത്രവേഗം പിടികിട്ടുകയില്ല. നീ സ്വയം ആരാണെന്നുള്ള കാര്യം വ്യക്തമായിനിന്നില്‍ ആദ്യം സുദൃഢമാവട്ടെ. നിന്നിലെ ജ്ഞാനത്തിന്റെ ഈ ഗതിമാറ്റം ഒന്നുറയ്‌ക്കേണ്ടതായുണ്ട്. ഉത്തമനായ ഒരു ഗുരുവിന്റെ, അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ, സഹായത്തോടെ അത് നിനക്ക് സ്വയംചെയ്യാവുന്നതാണ്. സംസാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുക വൃഥാവ്യായാമമാണ്. കാരണം സംസാരിക്ക് ഇത്തരം ദീപ്തമായ അറിവുകള്‍ പിടികിട്ടുകയില്ല. ചിലപ്പോഴവര്‍ നിനക്ക് മതി വിഭ്രമമാണെന്ന് ആരോപിച്ചെങ്കിലുമായി. നീ ആളുകളോട് തന്നുള്ളിലേയ്‌ക്ക് നോക്കൂ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ ബാഹ്യവസ്തുക്കളില്‍ നിന്നും അവരുടെ ശ്രദ്ധപിന്‍തിരിച്ച് ആത്മാവലോകനം നടത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ആന്തരികമായ ഈ ആത്മസഞ്ചാരത്തില്‍ അവര്‍ അന്തര്‍മനഃഉപകരണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടരായിത്തീരാനിടയുണ്ട്. മനസ്സില്‍ ഉദ്ഭവിക്കുന്ന സൂക്ഷ്മവസ്തുക്കള്‍, ചിന്തകള്‍, എന്നിവയ്‌ക്ക് ബാഹ്യമായ ഭൗതികവസ്തുക്കളില്‍ നിന്നും വാസ്തവത്തില്‍ മാറ്റങ്ങളൊന്നുമില്ല എന്നു കാണുക തുലോം ബുദ്ധിമുട്ടാണ്. വസ്തുക്കള്‍ എല്ലാം ജഡമാകുന്നു. ദേഹേന്ദ്രിയ മനഃഉപകരണവും അചേതനമായ വസ്തുക്കളെപ്പോലെ ജഡം തന്നെയാണ്. വാസ്തവത്തില്‍ പരമസാക്ഷിയായ, അവബോധമെന്ന ദൃഷ്ടാവിന്ദൃശ്യമായി വരുന്ന സകലതും, അപവാദലേശമില്ലാതെ ജഡം മാത്രമാണ്. ആ കാഴ്ചകള്‍ ചടുലമായും  സചേതനമായും അനുഭവപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം, സര്‍വവ്യാപിയായ അമൂര്‍ത്തബോധസാന്നിദ്ധ്യം അവയെ ഉത്തേജിപ്പിക്കുന്നതുകൊണ്ടാണ്. നീ അത് ആകുന്നു. തത്വമസി’.

ഉള്ളുണര്‍വിന്റെ നിതാന്ത സാന്നിദ്ധ്യമായ ഞാന്‍ ജഡമല്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ അനന്തവും കാലാതീതവുമായ ശുദ്ധാവബോധ സാന്നിദ്ധ്യമാണ്. ഞാനെന്ന അവബോധത്തില്‍ പ്രകടമാവുമ്പോള്‍ വസ്തുക്കള്‍ പ്രോജ്വലമാകുന്നു. അവയ്‌ക്ക് അസ്തിത്വമുണ്ടാകുന്നു. ആകാശത്തുള്ള വസ്തുക്കള്‍ കാണാന്‍ സൂര്യപ്രഭ അവയെ പ്രകാശിപ്പിക്കണമല്ലോ. ചന്ദ്രനെപ്പോലെയുള്ള ചില വസ്തുക്കള്‍ക്ക് സൂര്യപ്രഭയെ പ്രതിബിംബിച്ച് ഭൂമിയിലെ വസ്തുക്കളെ പ്രകാശമാനമാക്കാന്‍ കഴിയുന്നു. ചന്ദ്രികാചര്‍ച്ചിതമായ പ്രകൃതിദൃശ്യങ്ങള്‍ ക്ഷണനേരം എന്റെ അവബോധത്തിലൊരു മിന്നലൊളിയായി തെളിഞ്ഞുമാഞ്ഞു.

Tags: നചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജീവിതലക്ഷ്യങ്ങളിലേക്കുള്ള അനന്തപ്രയാണം

Samskriti

വിദ്യാപ്രസരണവും ഗുരുവിന്റെ അനുഗ്രഹവും

Samskriti

മോഹവലയമെന്ന കുരുക്കില്‍ അകപ്പെടുന്നവന്‍ സംസാരി

Samskriti

‘വീട്, പ്രിയപ്പെട്ടവീട്…’

Samskriti

അനേകത്തില്‍ ഏകത്തെ ദര്‍ശിക്കുന്നത് ജ്ഞാനി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.