Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മശാന്തി തേടി നടിമാര്‍ ഗംഗാനദിക്കരയിലും ഋഷികേശിലും;.ഗംഗയില്‍ മുങ്ങി ലെന, ഗംഗാനദിക്കരയില്‍ ഇരുന്ന് സംയുക്ത

മലയാള സിനിമയിലെ രണ്ട് താരങ്ങളായ ലെനയുടെയും സംയുക്തയുടെയും ഗംഗാനദിക്കരയിലെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഗംഗയില്‍ മുങ്ങിനിവരുന്ന ചിത്രമാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി സംയുക്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 10:43 pm IST
inIndia
ഗംഗയില്‍ മുങ്ങിനിവരുന്ന ലെന (ഇടത്ത്) ഗംഗാനദിയുടെ കരയില്‍ ചിന്താമഗ്നയായി ഇരിക്കുന്ന നടി സംയുക്ത (വലത്ത്)

ഗംഗയില്‍ മുങ്ങിനിവരുന്ന ലെന (ഇടത്ത്) ഗംഗാനദിയുടെ കരയില്‍ ചിന്താമഗ്നയായി ഇരിക്കുന്ന നടി സംയുക്ത (വലത്ത്)

ന്യൂദല്‍ഹി: ഗ്ലാമറിനപ്പുറം, ജയപരാജയങ്ങളുടെ നിര്‍ദ്ദയ സമ്മര്‍ദ്ദലോകമാണ് സിനിമയുടേത്. അവിടെ പടവുകള്‍ കയറുമ്പോഴും ഇറങ്ങേണ്ടി വരുമ്പോഴും എല്ലാം താരങ്ങള്‍  പ്രശസ്തിയുടെ പ്രലോഭനവും മോഹഭംഗവും അനുഭവിയ്‌ക്കും.  

എന്തായാലും മലയാള സിനിമയിലെ രണ്ട് താരങ്ങളായ ലെനയുടെയും സംയുക്തയുടെയും ഗംഗാനദിക്കരയിലെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഗംഗയില്‍ മുങ്ങിനിവരുന്ന ചിത്രമാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഋഷികേശില്‍ ആദ്യസന്ദര്‍ശനം നടത്തുകയാണ് ലെന. കാവിവസ്ത്രം ധരിച്ച ലെന പ്രാര്‍ത്ഥനാനിര്‍ഭരമായി ഗംഗയില്‍ മുങ്ങിനിവരുന്ന ചിത്രം ഒരു ആത്മാന്വേഷണത്തിന്റെ മൂഡ് നല്‍കുന്നു. ഗംഗ എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ദൈവീകം, അഭൗമമായ അനുഭവം എന്നെല്ലാമാണ് ഈ ചിത്രത്തിന് താഴെ വരുന്ന കമന്‍റുകള്‍.  

ഗംഗാനദിയുടെ കരയില്‍ ചിന്താമഗ്നയായി ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി സംയുക്ത. ടീ ഷര്‍ട്ടും ഹെഡ്ബാന്‍റുമണിഞ്ഞ് ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

പങ്കുവെച്ച ചിത്രത്തിനൊപ്പം എനിക്കും അവള്‍ക്കും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട് അതാണ് നിശ്ശബ്ദത എന്നും കുറിച്ചിട്ടുണ്ട്.  

ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ മേഖലയില്‍ പവിത്രമായ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഋഷികേശ് ഒമ്പതാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു. വിസ്മയക്ഷേത്രങ്ങളും ഭാരതീയ പാരമ്പര്യം വിളിച്ചോതുന്ന വാസ്തുവിദ്യാചാതുരികളും യോഗ ആശ്രമങ്ങളും ഋഷിമാരും നിറഞ്ഞ് ആകെയൊരു ആത്മീയാന്തരീക്ഷം നിറഞ്ഞുതുളുമ്പുന്ന ഇടമാണ് ഋഷികേശ്. മോദി സര്‍ക്കാര്‍ നമോമി ഗംഗ പദ്ധതിയനുസരിച്ച് അവിടെ നദീ ശുദ്ധീകരണവും വ്യവസായങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് നിയന്ത്രിച്ചതും വനവല്‍ക്കരണവും എല്ലാം ഗംഗാനദിയെ കൂടുതല്‍ പവിത്രമാക്കിയിട്ടുണ്ട്.  രാം, ലക്ഷ്മണ്‍ ജൂലകളുടെ നിര്‍മ്മാണ വൈദഗ്ധ്യം യാത്രികര്‍ക്ക് ആശ്ചര്യം പകരും.ഗംഗയ്‌ക്ക് മുകളില്‍ പരന്നുകിടക്കുന്ന ഈ തൂക്കുപാലങ്ങള്‍ക്ക് ചുറ്റുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. അല്‍പമെങ്കിലും ആത്മീയചായ് വുള്ളവരെ ഇവിടേക്ക് സാധാരണ യാത്ര പോകൂ.  ശ്രീരാമന്‍ വനവാസകാലത്ത് മുങ്ങിക്കുളിച്ചതായി പറയുന്ന ഋഷി കുണ്ഡ്, ഋഷി കേശിലെ ഏറ്റവും വലിയ ആശ്രമമായ പരമര്‍ഥ് ആശ്രമം എന്നിവ ഇവിടെയുണ്ട്.  

Tags: സംയുക്ത മേനോന്‍ഗംഗഋഷി കുണ്ഡ്സന്ദര്‍ശനംനമോമി ഗംഗമാധ്യമ പ്രവര്‍ത്തകര്‍ഋഷികേശ് ആശ്രമഗംഗ നദിഇന്‍സ്റ്റഗ്രാം സ്റ്റോറിInstagramലെനനടി സംയുക്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.