Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കോണ്‍ഗ്രസ് പ്ലീനറി അവസാന ഇന്നിങ്‌സ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. അതിനിടെ കോണ്‍ഗ്രസിന് എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അഴിമതിക്കാരായ അതിന്റെ നേതാക്കളില്‍ ആരൊക്കെ ജയിലിനു പുറത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പലനിലയ്‌ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഇന്നിങ്‌സാണ് അവസാനിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:10 am IST
inEditorial

ഛത്തീസ്ഗഢിലെ റായ്‌പൂരില്‍ ഏറെ കൊട്ടിഘോഷിച്ച് നടന്ന സോണിയാ കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോള്‍ തെളിഞ്ഞത് പാര്‍ട്ടിയുടെ ആശയക്കുഴപ്പവും അവസരവാദവും ഒറ്റപ്പെടലും വിഭാഗീയ രാഷ്‌ട്രീയവും. ഇന്ത്യാ മഹാരാജ്യത്ത് കോണ്‍ഗ്രസ്സ് ഭരണം അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. അധികാരത്തിന്റെ ബലത്തില്‍ ഇവിടെ സംഘടിപ്പിച്ച പ്ലീനറി സമ്മേളനം ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല. സമ്മേളനം കഴിഞ്ഞതോടെ ഇനി പുതിയ കോണ്‍ഗ്രസ് എന്നൊക്കെ ചില മാധ്യമങ്ങളെക്കൊണ്ട് പറയിക്കുകയുണ്ടായെങ്കിലും പാര്‍ട്ടി പഴയതിനേക്കാള്‍ വഷളാവാനുള്ള സ്ഥിതിയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഭാരത് ജോഡോ യാത്ര കഴിഞ്ഞപ്പോള്‍ ഇനി പക്വതയുള്ള പുതിയ രാഹുല്‍ എന്ന് ചിലര്‍ ആവേശംകൊണ്ടിരുന്നു. ഇതുവരെ നേതാവിന് പക്വതയില്ലായിരുന്നു എന്ന പരിഹാസത്തിന് അടിവരയിടുകയാണ് തങ്ങളെന്ന് ഈ വിധേയന്മാര്‍ ചിന്തിച്ചില്ല. കശ്മീരില്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ ആങ്ങളയും പെങ്ങളും പരസ്പരം മഞ്ഞുവാരിക്കളിച്ചപ്പോള്‍ പക്വതയുടെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. ഇതുതന്നെയാണ് റായ്‌പൂര്‍ പ്ലീനത്തിനും സംഭവിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. സംഭവിച്ചത് നേരെ മറിച്ചും. തെരഞ്ഞെടുപ്പ് നടന്നില്ലെന്നു മാത്രമല്ല, അത് വേണ്ടെന്ന് വയ്‌ക്കുകയും എല്ലാവരെയും പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമാണുണ്ടായത്. സോണിയാ കുടുംബത്തിന് വിടുപണി ചെയ്യുന്ന ഖാര്‍ഗെ ഇനി ആരെയൊക്കെയാണ് തെരഞ്ഞെടുക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

യഥാര്‍ത്ഥത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള ആരോഗ്യമൊന്നും ഈ മുത്തശ്ശിപാര്‍ട്ടിയില്‍ അവശേഷിച്ചിട്ടില്ലെന്ന് രാഷ്‌ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും അറിയാം. എന്നിട്ടും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായാലും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും സോണിയാ കുടുംബത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് നറുക്കുവീഴുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ജനാധിപത്യം എന്നത് കോണ്‍ഗ്രസ്സിന് അരോചകമാണ്. സോണിയാ കുടുംബത്തിലെ അംഗങ്ങളെ പ്രവര്‍ത്തക സമിതിയിലെ ആജീവനാന്ത അംഗങ്ങളാക്കിയതു മാത്രം മതി ഇതിന് തെളിവായി. മറ്റു ചിലരെയും ഇപ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയില്ലെന്നു വരുത്താനുള്ള കുതന്ത്രം മാത്രമാണ്. ഇക്കൂട്ടരെ ഏതു നിമിഷം വേണമെങ്കിലും പദവിയില്‍നിന്ന് ഇറക്കിവിടും. പാര്‍ട്ടി അധ്യക്ഷനെപ്പോലും അപമാനിച്ച് പുറത്താക്കാന്‍ മടിക്കാത്തവര്‍ മറ്റുള്ളവരെ എന്തു ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ഒരാള്‍ക്ക് ഒരു പദവി എന്നൊക്കെ നേതാക്കള്‍ വാചാലരാവുകയുണ്ടായെങ്കിലും റായ്‌പൂരിലെത്തിയപ്പോള്‍ അതെല്ലാം സൗകര്യപൂര്‍വം മറന്നിരിക്കുന്നു. ഇതു സംബന്ധിച്ച യാതൊരു വര്‍ത്തമാനവും ഒരു നേതാവിന്റെയും നാവില്‍നിന്ന് ഉണ്ടായില്ല. ‘ഒരു പാര്‍ട്ടി ഒരേയൊരു കുടുംബം’ എന്നതാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും നയം. കോണ്‍ഗ്രസ്സിന്റെ ഇല്ലാത്ത മഹത്വം ഘോഷിക്കുന്ന ശശി തരൂരിനെപ്പോലുള്ളവര്‍ അശ്ലീലമായ ഈ കുടുംബാധിപത്യത്തെക്കുറിച്ച്  മൗനം പാലിക്കുന്നത് പദവികള്‍ അകന്നുപോകും എന്നതുകൊണ്ടാണ്.

അധികാരത്തില്‍ നിന്ന് പുറത്തായതിന്റെ അമര്‍ഷവും, എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താനുള്ള ആര്‍ത്തിയുമാണ് റായ്‌പൂര്‍ പ്ലീനത്തില്‍ തെളിഞ്ഞുകണ്ടത്. ഇതിനുവേണ്ടി ജനങ്ങളെ വിഭജിക്കുകയെന്ന കുതന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ബിജെപിയുടെ ബഹുജനാടിത്തറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും തകര്‍ക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിന്റെ വ്യത്യാസം എന്തെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ആറുപതിറ്റാണ്ടുകാലത്തെ ഭരണത്തില്‍ ഇല്ലാതിരുന്ന ജനക്ഷേമത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയാണ്. ദരിദ്ര പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും, അവര്‍ക്ക് ജീവനോപാധികള്‍ നല്‍കുകയും ചെയ്യുന്ന മോദി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയെ ലോകരാജ്യങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇതൊക്കെ കീഴ്‌മേല്‍ മറിയണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ജനങ്ങള്‍ അനുകുലമല്ല. ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ വിരോധവും പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷവും വിലപ്പോകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. അതിനിടെ കോണ്‍ഗ്രസിന് എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അഴിമതിക്കാരായ അതിന്റെ നേതാക്കളില്‍ ആരൊക്കെ ജയിലിനു പുറത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പലനിലയ്‌ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഇന്നിങ്‌സാണ് അവസാനിക്കുന്നത്.

Tags: Rahul GandhicongressSoniya Gandhiplenary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.