ന്യൂദല്‍ഹി: 2024ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായിരുന്നു അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ അടക്കം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിച്ചത്. ശരിയാണ് 2024ലെ പൊതുതെരഞ്ഞപ്പില്‍ ബിജെപിയുടെ സീറ്റ് 303ല്‍ നിന്ന് 240 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ സീറ്റ് 52ല്‍ നിന്നും 99 ആയി ഉയര്‍ന്നു ഇതോടെ ഇനി ബിജെപി തകര്‍ന്നു, മോദിയുടെ അന്ത്യമായി എന്നെല്ലാം വിമര്‍ശിച്ചുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തിരിച്ചടി പിന്നീട് നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ കിട്ടി. ഹരിയാനയില്‍ 10 വര്‍ഷം ഭരിച്ച ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ ബിജെപിക്ക് 48 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രം. ഇവിടെ ബിജെപി അധികാരത്തില്‍ എത്തി.
അതിന് പിന്നാലെ മഹാരാഷ്‌ട്രയിലും ബിജെപി നയിക്കുന്ന സഖ്യം 230 സീറ്റുകള്‍ പിടിച്ച് അധികാരത്തില്‍ എത്തി. ദല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരത്തില്‍ വരുന്നതാണ് കണ്ടത്. ബിജെപിക്ക് 48 സീറ്റുകള്‍ പിടിച്ച് കേവലഭൂരിപക്ഷം നേടിയപ്പോള്‍ ആംആദ്മിക്ക് 22 സീറ്റുകളും കോണ്‍ഗ്രസിന് വട്ടപ്പൂജ്യവും ആണ് കിട്ടിയത്. പിന്നാലെ ബീഹാറില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും ചേര്‍ന്ന കൂട്ടുകെട്ട് അവിടുത്തെ ഭരണം പിടിക്കുമെന്ന് വിലയിരുത്തലുകള്‍ വന്നു. പക്ഷെ അവിടെ ബീജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്ന് മാത്രമല്ല, ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ചേര്‍ന്നുള്ള സഖ്യം അധികാരം പിടിച്ചു. അതിന് ശേഷം അസമിലും ബിജെപിയുടെ വിജയം കണ്ടു. അസമില്‍ ബിജെപി 82 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങി. തുടര്‍ന്ന് നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു വലിയ ഗെയിം ചേഞ്ച് കണ്ടത്. ബിജെപി 207 സീറ്റുകളില്‍ ഇവിടെ വിജയിച്ചപ്പോള്‍ തൃണമൂലിന് 80 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. . കോണ്‍ഗ്രസിന് 2 സീറ്റുകളും.
മോദിഘടകം എന്നത് ബിജെപിയുടെ ഒരു പ്രധാന നട്ടെല്ലായി തുടരുന്നു. സിജെപി ദല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പോലും മോദിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. സിജെപിയെ പ്രതിരോധത്തിലാക്കാന്‍ പോലും മോദിയുടെ ഈ ഇടപെടലിന് കഴിഞ്ഞു. രക്തം ചീന്താതെ സിജെപി സമരം മോദി സര്‍ക്കാര്‍ പരിഹരിച്ചു. രാഹുല്‍ ഗാന്ധിയും സിജെപിയും ഉയര്‍ത്തിയ നീറ്റ് പരീക്ഷാക്രമക്കേട് പരിഹരിക്കാന്‍ നന്ദന്‍ നിലകേനി ഉള്‍പ്പെടെ ആറംഗ ഉന്നത ദൗത്യസംഘത്തെയാണ് മോദി സര്‍ക്കാര്‍ നിയോഗിച്ചത്. ഇതോടെ ശത്രുക്കള്‍ക്ക് ഇനി ഒന്നും പറയാനില്ലെന്നായി.
2029ലെ ലോക്സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ബിജെപി ഇപ്പോഴേ അഴിച്ചുപണി തുടങ്ങിക്കഴിഞ്ഞു. നിതിന്‍ നബീന്‍ വന്നു. സ്മൃതി ഇറാനി എത്തി. പല മുഖങ്ങളും ഇനിയും മാറിമറിയും. സ്വയം നവീകരിക്കുക എന്ന നിരന്തരപ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ബിജെപിയ്‌ക്ക് മടിയില്ല. ക്ഷേമരാഷ്‌ട്രീയത്തെ വികസനവുമായി കൈകോര്‍ക്കുന്ന മോദി സര്‍ക്കാരിന്റെ രീതി ഏറെ ഗുണം ചെയ്യുന്നു. 140 മുതല്‍ 150 വരെ വിമാനത്താവങ്ങള്‍ പ്രവര്‍ത്തനക്ഷമമായി മോദി സര്‍ക്കാര്‍. 2014ല്‍ വെറും 387 ആയിരുന്നു ഇന്ത്യയുടെ മെഡിക്കല്‍ കോളെജുകളുടെ എണ്ണം. അതിപ്പോള്‍ 818 എണ്ണമായി ഉയര്‍ന്നു. 2014ന് ശേഷം 1.08 ലക്ഷം കിലോമീറ്ററോളം പുതിയ ദേശീയ പാത പണിതു. നക്സലിസം എൻ്ന ബാധയെ തൂത്തെറിഞ്ഞു. നക്സല്‍ ബാധിത കുഗ്രാമങ്ങളിലേക്കും ഗോത്രമേഖലയിലേക്കും വൈദ്യുതിയും റോഡും എത്തിച്ചു. റെയില്‍വേ രംഗത്ത് തൊട്ടറിയാവുന്ന മാറ്റമാണ് വരുത്തിയത്. മികച്ച സൗകര്യങ്ങളോയും വേഗതയോടെയും ഉള്ള വന്ദേഭാരത് ട്രെയിനുകള്‍ ഇന്ന് പ്രതിപക്ഷ നേതാക്കളുടെ കൂടി ഒന്നാമത്തെ യാത്രാമാര്‍ഗ്ഗം ആയി മാറിയിരിക്കുന്നു. ഇനി ബുള്ളറ്റ് ട്രെയിനുകളും വൈകാതെ എത്തും. റയില്‍വേയെ അടിമുടി പരിഷ്കരിക്കുകയാണ് മോദി സര്‍ക്കാര്‍. ജനസംഖ്യാപെരുപ്പമാണ് ഇപ്പോഴും സര്‍ക്കാരിന്റെ വലിയ തലവേദന. അതിവേഗം കൂടുന്ന ജനസംഖ്യയ്‌ക്കനുസരിച്ച് വിഭവസമാഹരണം നടത്തുക എന്നത് ദുഷ്കരമായ ദൗത്യം തന്നെയാണ്.
2029ലേക്ക് കടക്കുമ്പോള്‍ ഇന്ത്യ ഇന്നത്തേതിനേക്കാള്‍ വലിയൊരു ആഗോള ശക്തിയായി മാറും. ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ കൂടുതല്‍ സ്വയംപര്യാപ്തതനേടുമെന്ന് മാത്രമല്ല, ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിയ്‌ക്കും.
എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഇന്ത്യയുടെ വിദേശനയം വലിയ ഗുണങ്ങളാണ് രാജ്യത്തിന് ചെയ്യുന്നത്. അമേരിക്കയുമായി പങ്കാളിത്തമുണ്ട് എന്നാല്‍ സഖ്യമില്ല. റഷ്യയുമായുള്ള സഹകരണം പാശ്ചാത്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉപേക്ഷിക്കില്ലെന്ന നയം, ചൈനയുമായി സംഭാഷണം നടത്തുന്നതിനൊപ്പം ചൈനയുടെ ആക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന നിലപാട്, ഇസ്രയേലുമായുള്ള പ്രതിരോധ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍, ക്വാഡിലും ബ്രിക്സിലും ഇന്ത്യയുടെ കരുത്തുറ്റ സാന്നിധ്യം – ഇതെല്ലാം ഇന്ത്യയെ മുന്നോട്ട് കുതിപ്പിക്കുന്ന ഇന്ധനമായി മാറും. മോദി എന്ന നേതാവ് ലോകനേതാക്കള്‍ ചങ്ങാത്തത്തിനായി കൊതിക്കുന്ന ആഗോള നേതാവായി മാറിക്കഴിഞ്ഞു. മോദിയുടെ ജനപ്രീതിയും ബിജെപി ഉയര്‍ത്തുന്ന വികസനരാഷ്‌ട്രീയവും 2029ഉം കൈപ്പിടിയിലൊതുക്കാന്‍ ബിജെപിയെ സഹായിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
















