Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കാര്യവട്ടത്തെ വലിയ കാര്യം; ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരത്ത്, മത്സരം ഉച്ചയ്‌ക്ക് 1.30ന്

ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ ഓപ്പണറായി ഇറങ്ങിയേക്കുമെന്ന സൂചന ബാറ്റിങ് കോച്ച് വിക്രം റാഥോഡ് നല്‍കി. ബൗളിങ്ങില്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ അര്‍ഷദീപിന് അവസരമൊരുങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2023, 09:58 am IST
inCricket
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം: ഗുവാഹത്തിയില്‍ ആധികാരികമായി ജയിച്ചു, കൊല്‍ക്കത്തയില്‍ പൊരുതിയും. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നത് പരമ്പര തൂത്തുവാരുകയെന്ന വലിയ കാര്യത്തോടെ. ലങ്കയേക്കാള്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അടുത്തയാഴ്ച നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ചില ആയുധങ്ങള്‍ കൂടുതല്‍ തേച്ചുമിനുക്കണം.

ബാറ്റിങ് നിരയില്‍ മാറ്റത്തിന് സാധ്യത. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ ഓപ്പണറായി ഇറങ്ങിയേക്കുമെന്ന സൂചന ബാറ്റിങ് കോച്ച് വിക്രം റാഥോഡ് നല്‍കി. ബൗളിങ്ങില്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ അര്‍ഷദീപിന് അവസരമൊരുങ്ങും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയടക്കം കണക്കിലെടുത്ത് ഷമിയില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ വര്‍ഷം കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യില്‍ അര്‍ഷദീപ് തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തിരുന്നു. മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമാകും മറ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയുമുണ്ടാകും ഇവരെ പിന്തുണയ്‌ക്കാന്‍.  

യുസ്‌വേന്ദ്ര ചഹലിന്റെ പരിക്ക് മൂലം ടീമിലെത്തി മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് യാദവ് ഇന്ന് കളിക്കുമോയെന്നതില്‍ വ്യക്തതയില്ല. ചഹല്‍ കളിക്കാന്‍ യോഗ്യനെങ്കില്‍ കുല്‍ദീപിന് അവസരമുണ്ടാകില്ല. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മിന്നും പ്രകടനം നടത്തുന്ന അക്‌സര്‍ പട്ടേലാകും മറ്റൊരു സ്പിന്നര്‍. അതേസമയം, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്ന അക്‌സറിന് പകരം സ്പിന്നിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാനും സാധ്യത. വാഷിങ്ടണിന് ഒരു മത്സരപരിചയവുമാകും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വൈകീട്ട് ടീമിനൊപ്പം അദ്ദേഹം പരിശീലനത്തില്‍ പങ്കെടുത്തു.  

ലങ്കന്‍ ടീമാകട്ടെ കൃത്യമായ ഫോമിലേക്കെത്തിയിട്ടില്ല. ആദ്യ കളിയില്‍ ബൗളിങ്ങില്‍ തീര്‍ത്തും മങ്ങി. ബാറ്റിങ്ങില്‍ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക സെഞ്ചുറി നേടി. രണ്ടാമത്തേതില്‍ ആദ്യ മത്സരം കളിച്ച ഓപ്പണര്‍ നുവാനിഡു ഫെര്‍ണാണ്ടൊ മാത്രമാണ് തിളങ്ങിയത്. മധ്യനിര തകര്‍ന്നത് വലിയ സ്‌കോറിനു തിരിച്ചടിയായി. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും രാഹുലിന്റെ ക്ഷമയും പ്രതിരോധിക്കാനുള്ള സ്‌കോറില്ലാത്തതും ലങ്കയ്‌ക്ക് തിരിച്ചടിയായി. മുഖം രക്ഷിക്കാന്‍ ഒരു ജയമെന്ന ലക്ഷ്യത്തിലാകും ലങ്ക ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുക. ഒരു കളിയിലെങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ് നിരയെ കരുതലോടെയാണ് സമീപിക്കുകയെന്ന് കോച്ച് ക്രിസ് സില്‍വര്‍ഹുഡ് പറഞ്ഞു.

Tags: indiacricketതിരുവനന്തപുരംശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.