Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-ചൈന സംഘർഷം: ദൽഹിയിൽ ഉന്നതതലയോഗം ചേർന്നു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ പ്രസ്താവന നടത്തും

ചൈനയുടെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 11:43 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ പ്രസ്താവന നടത്തും. ലോക്സഭയിൽ ഉച്ചയ്‌ക്ക് 12നും രാജ്യസഭയിൽ രണ്ട് മണിക്കും പ്രതിരോധമന്ത്രി സാഹചര്യം വിശദീകരിച്ച് സംസാരിക്കും. ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇരു സഭകളിലും നോട്ടീസ് നൽകിയിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ഉന്നതതല യോഗം ചേർന്നിരുന്നു. 

വിദേശകാര്യ മന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാ മേധാവി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. മൂന്ന് സേനാ തലവന്മാരും യോഗത്തിലുണ്ടായിരുന്നു.  അരുണാചല്‍ പ്രദേശിലെ തവാങ് സെക്‌ടറില്‍ ഈമാസം 9നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരും ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായത്. അരുണാചലിലെ തവാംഗ് സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് കയറാന്‍ ശ്രമിച്ച 300ഓളം  ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തിയോടിക്കുകയായിരുന്നു.

ചൈനയുടെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്.  പരസ്പരമുള്ള ഉന്തിലും തള്ളിലും ഇരുവിഭാഗത്തിലെയും സൈനികര്‍ക്ക് പരിക്കേറ്റു.  907 ദിവസം മുന്‍പ് ലഡാക്കിലെ ഗാല്‍വാനില്‍ നടന്ന കയ്യേറ്റത്തിന് സമാനമായ ഒന്നാണ് തവാംഗില്‍ നടന്നത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്.  

ആറ് ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നു.  ഉത്തരാഖണ്ഡിൽ രണ്ടാഴ്ച മുന്നേ ഇന്തോ-യുഎസ് സംയുക്ത സൈനിക അഭ്യാസം നടന്നിരുന്നു. ഇതില്‍ ഏറെ അമര്‍ഷം പൂണ്ടിരുന്നു ചൈന. അതിന് തൊട്ടുപിന്നാലെയാണ് അരുണാചലിലെ തവാംഗില്‍ നടത്തിയ കയ്യേറ്റശ്രമം.  

Tags: indiaപാര്‍ലമെന്റ്chinaരാജ്‌നാഥ് സിങ്Arunachal pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.